Advertisement

കുവൈറ്റിൽ പുതിയ മന്ത്രിസഭ; പ്രധാനമന്ത്രിയും 15 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

October 18, 2022
Google News 1 minute Read
New Cabinet in Kuwait

കുവൈറ്റിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-സബയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ബയാൻ കൊട്ടാരത്തിൽ ഉപ അമീർ ഷൈഖ്‌ മിഷ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ മുമ്പാകെയാണ് പ്രധാനമന്ത്രിയും 15 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്തത്‌.

Read Also: റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി കുവൈറ്റ്; പ്രവാസികളുടെ ലൈസന്‍സ് പരിശോധനാ നടപടികള്‍ തുടങ്ങി

ഇന്നലെ രാത്രി പ്രധാനമന്ത്രി അമീറിനു മന്ത്രിമാരുടെ പട്ടിക സമർപ്പിച്ചിരുന്നു. രണ്ട്‌ പാർലമന്റ്‌ അംഗങ്ങളും രണ്ടു വനിതകളും ഉൾപ്പെടുന്ന മന്ത്രി സഭയിൽ 12 പേർ പുതുമുഖങ്ങളാണ്.

Story Highlights: New Cabinet in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here