Advertisement

‘കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കണമെന്ന ആഗ്രഹം പിണറായി വിജയൻ പറയുന്നത് കേട്ടപ്പോൾ ചിരിവന്നു’; എ.പി.അബ്ദുള്ളക്കുട്ടി

October 19, 2022
Google News 2 minutes Read

യൂറോപ്പ് പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തെ വിമർശിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. തന്റെ പഴയകാല ചിത്രവും അനുഭവവും പങ്കുവച്ചുകൊണ്ടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമർശനം. വിദേശ യാത്ര കഴിഞ്ഞുളള പിണറായി വിജയന്റെ പ്രതികരണം കേട്ടു.(ap abdullakutty against pinarayi vijayan)

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കണമെന്ന ആഗ്രഹം പിണറായി വിജയൻ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് താൻ. ഈ പഴയ സഖാവിന് ചിരിയടക്കാൻ കഴിയാത്തതിനാലാണ് ഈ തുറന്ന കത്ത് എന്നു പറഞ്ഞു കൊണ്ടാണ് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

എ.പി.അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

പ്രിയ പിണറായി ,
നിങ്ങളുടെ വിദേശ യാത്ര കഴിഞ്ഞുളള ഇന്നത്തെ പ്രതികരണം കേട്ടു
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന അങ്ങയുടെ ആഗ്രഹം ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് ഈ യുളളവൻ
ഈ പഴയ സഖാവിന് ചിരിയടക്കാൻ കഴിയാത്തതിനാലാണ് ഈ തുറന്ന കത്ത്
1994 മാർച്ചിൽ ഒരു ഞാറാഴ്ച ദിവസം
വടക്കൻ മലബാറിലെ ആദ്യമെഡിക്കൽ കോളേജിന്റെ ഉൽഘാടനം
കേന്ദ്ര ആരോഗ്യ മന്ത്രി SS അലുവാലിയായും , മുഖ്യമന്ത്രി കരുണാകരനും ഉൽഘാടനം ചെയ്യുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ അങ്ങും കോടിയേരിയും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉൽഘാടനപരിപാടി കലക്കാൻ പോയ എന്റെ കോലമാണ്
ഈ കുറിപ്പിന് താഴെ കാണുന്ന ചിത്രം.
കരുണാകരന്റെ പോലീസ് ഉടുതുണിയില്ലാതെ തൂക്കി ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു
എന്നെയും SFI സഖാക്കളേയും …
സ്വാശ്രയ കോളേജുകൾ … തുടർന്ന് ഡീമ്ഡ് യൂണിവേഴ്സിറ്റികൾ
കേരളത്തിന്റെ ആ സ്വപനങ്ങളെല്ലാം തകർത്തത് പരിയാരം സമരം കഴിഞ്ഞ് മൂന്നാം ദിവസം കൂത്തുപറമ്പ് വെടിവെപ്പോട് കൂടിയാണ്.
അഞ്ച് പേർ കൊല്ലപ്പെട്ടു.
പുഷ്പൻ കൊല്ലാകൊല ചെയ്യപ്പെട്ട് ഇന്നും രോഗശയ്യയിൽ…
മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലെ?
ഇങ്ങനെയൊക്കെ പ്രതികരിക്കാൻ
നിങ്ങള്ക്ക് ഓർമ്മശക്തി പോയൊ?
രാഷ്ട്രീയ അൾസിമേഷ്യ ബാധിച്ചോ?
ഒരു കാര്യം കൂടി ഓർമ്മിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം
കൃത്യമായി പറഞ്ഞാൽ 1986 ൽ ആണ് കേരളം ഹയർ എഡുക്കേഷന്റെ ഹബ്
ആവാനുള്ള സാധ്യത തകർത്ത ഒരു സംഭവം ഓർപ്പിക്കാം
അതിന്റെ പിന്നിൽ
നിങ്ങളുടെ ഗുരു അച്ചുതാനന്ദനാണ്—
അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ ഒഫ്താൽമോളജി PG കോഴ്സ് സ്വകാര്യ മേഖലയിൽ കരുണാകര സർക്കാർ അനുവദിച്ചു.
ആ നയം നാം സ്വീകരിച്ചിരുന്നുവെങ്കിൽ
കേരളം ഒരു വലിയ മണിപ്പാൽ ആ കുമായിരുന്നു.
അതിനെതിരെ വലിയ കലാപം നടന്നു.
ആ വിദ്യാഭ്യാസ വിപ്ലവം പുരോഗതി തകർത്തത് അച്ചുതാനന്ദൻ ഇറക്കിവിട്ട SFIകുഞ്ഞാടുകാണ്.
പിണറായി സഖാവെ
പിണറായി എന്ന
സ്ഥലം ആ പേര്
അവിടെയാണ് കേരള നാശത്തിന്റെ
ആശത്തിന്റെ വിത്ത് കുരുത്തത്
അതാണ് നാം അനുഭവിക്കുന്നത്
അങ്ങ് പറഞ്ഞില്ലെ
ലണ്ടനിലെ 5 Star ഹോട്ടലിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളെ കണ്ടെന്ന്
അതിന് ഉത്തരവാദി നിങ്ങളുടെ പാർട്ടിയാണ്

Story Highlights: ap abdullakutty against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here