തിരുവനന്തപുരത്ത് സിപിഐഎം ലോക്കല്‍ സെക്രട്ടറിക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ സംഘം കമ്പിപ്പാര കൊണ്ട് മര്‍ദിച്ചു

തിരുവനന്തപുരത്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് നേരെ ആക്രമണം. കള്ളിക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനില്‍കുമാറിനെയാണ് ഒരു സംഘം ആക്രമിച്ചത്. വിളപ്പില്‍ശാല കുന്നുംപുറത്താണ് സംഭവം. (cpim local leader attacked in thiruvananthapuram)
ബൈക്കിലെത്തിയ സംഘം സുനില്‍ കുമാറിനെ കമ്പിപ്പാര കൊണ്ട് അടിക്കുകയായിരുന്നു. കൈക്കും തോളെല്ലിനും പരുക്കേറ്റ സുനില്‍ കുമാറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കുന്നുംപുറം തടിമില്ലിന് സമീപം ബഹളം കേട്ടെത്തിയ നാട്ടുകാരില്‍ ചിലരാണ് ചോരയില്‍ കുളിച്ചുകിടന്ന സുനില്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചത്. കള്ളിക്കാട് ഒരാഴ്ച മുന്‍പ് ബിജെപി-സിപിഐഎം സംഘര്‍ഷമുണ്ടായിരുന്നു. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. സുനില്‍ കുമാറിന് നേരെയുണ്ടായ ആക്രമണത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ എന്നുള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
Story Highlights: cpim local leader attacked in thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here