Advertisement

“മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഇന്ത്യയിലും ഓടിക്കാം”; ആരാധകന്റെ കമന്റിന് മറുപടി നൽകി ദുൽഖർ സൽമാൻ

October 19, 2022
Google News 3 minutes Read

കഴിഞ്ഞ ദിവസങ്ങളിൽ ദുൽഖർ സൽമാൻ പങ്കുവെച്ച വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. തന്റെ ഗാരേജിലെ കാറുകൾ പരിചയപ്പെടുത്തിയാണ് ദുൽഖർ സൽമാൻ പവിഡിയോ പങ്കിട്ടത്. വിന്റേജ് കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ദുൽഖറിന് സ്വന്തമായിട്ടുണ്ട്. താൻ സ്വന്തമാക്കിയിട്ടുള്ള സൂപ്പർ കാറുകളെ പരിചയപ്പെടുത്തുകയായിരുന്നു നടൻ.

ഇപ്പോൾ വിഡിയോയ്ക്ക് താഴെ ഒരു ആരാധകന് ദുൽഖർ നൽകിയ കമന്റാണ് ശ്രദ്ധേയമാവുന്നത്. ഈ കാറൊക്കെ നമ്മുടെ നാട്ടിലെ റോഡിൽ എങ്ങനെ ഓടിക്കാൻ പറ്റുമെന്നാണ് ആരാധകൻ ചോദിച്ചത്. ഇതിനുള്ള മറുപടിയാണ് ദുൽഖർ കമന്റിലൂടെ നൽകിയത്. “ബ്രോ നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയും സ്പീഡ് ബ്രേക്കറുകളുമെല്ലാം വച്ച് നിങ്ങള്‍ ഈ കാറുകളെല്ലം ഇന്ത്യയില്‍ എവിടെയാണ് ഓടിക്കുന്നതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. ശാരാശരി 10 കിലോമീറ്ററെങ്കിലും വേഗതയില്‍ നിങ്ങള്‍ ഈ ഓരോ കാറും ഇവിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്?”- ആരാധകൻ ചോദിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇതിനുള്ള മറുപടിയാണ് ദുൽഖർ കമന്റ്റ് ബോക്‌സിൽ നൽകിയത്. “അവിടെ മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഇന്ത്യയിലും ഓടിക്കാം. ഇതില്‍ GT3 ഒഴികെയുള്ളവയെല്ലാം ചെന്നൈ- കൊച്ചി- ബാംഗ്ലൂർ റോഡുകളിൽ ഞങ്ങള്‍ ഡ്രൈവ് ചെയ്തിട്ടുണ്ട്. കാരണം GT3 യില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് എനിക്കൊരല്‍പം ആശങ്കയുണ്ട്” -ആരാധകനുള്ള മറുപടിയായി ദുൽഖർ കമന്റ്റ് ചെയ്‌തു.

അതേ സമയം കേരളത്തിൽ വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് വിതരണം ചെയ്‌തത്‌. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ് റോഷാക്ക്. ചിത്രം പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മലയാളികളെ വീണ്ടും തിയേറ്ററുകളിലേക്ക് തിരികെ എത്തിക്കുകയാണ് ചിത്രം.

Story Highlights: Dulquer Salman replies to an Instagram comment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here