Advertisement

‘രാജ്യത്ത് ഒരു കോടിയോളം ആളുകൾ സൈക്കിൾ-റിക്ഷ ഓടിക്കുന്നു എന്നറിഞ്ഞപ്പോൾ വേദന തോന്നി’: നിതിന്‍ ഗഡ്കരി

October 19, 2022
Google News 3 minutes Read

രാജ്യത്ത് ഒരു കോടിയോളം ആളുകൾ സൈക്കിൾ-റിക്ഷ ഓടിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ വേദന തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ ഇവരിൽ 80 ലക്ഷം പേർ ഇന്ന് ഇ-റിക്ഷകൾ ഓടിക്കുകയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഡൽഹി-മുംബൈ എക്‌സ്‌പ്രസ് ഹൈവേയുടെ പണി അതിവേ​ഗം പുരോ​ഗമിക്കുകയാണെന്നും ആദ്യഘട്ടത്തിന്റെ പണി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.(first phase of delhi mumbai expressway finished within the year)

നരിമാൻ പോയിന്റ് മുതൽ ഡൽഹി വരെയുള്ള യാത്ര വെറും പത്രണ്ട് മണിക്കൂർ മാത്രമാക്കി കുറയ്‌ക്കാനുള്ള പദ്ധതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മുംബൈയിലെ ആർഡി ആൻഡ് എസ്എച്ച് നാഷണൽ കോളജിലും എസ്ഡബ്ല്യുഎ സയൻസ് കോളജിലും ഓർഗാനിക് ഗാർഡൻ ഉദ്ഘാടനം ചെയ്യവെയാണ് ​ഗഡ്കരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ

രാജ്യത്ത് 400 സ്റ്റാർട്ടപ്പുകൾ ഇലക്ട്രിക് സ്കൂട്ടറുകൾ, ഇ-റിക്ഷകൾ തുടങ്ങിയവ നിർമ്മിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യത്തെ പരിസ്ഥിതി സൗഹൃദമാക്കി മാറ്റേണ്ടതുണ്ട്. കുന്നു കൂടുന്ന മാലിന്യങ്ങൾ രാജ്യത്തിന്റെ സമ്പത്താക്കി മാറ്റാൻ സാധിക്കും. ഉചിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ ഇത് സാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ 8 വർഷമായി തങ്ങൾ നാഗ്പൂരിലെ മലിനജലം റീസൈക്കിൾ ചെയ്ത് മഹാരാഷ്‌ട്ര സർക്കാരിന് വൈദ്യുതി ഉൽപാദനത്തിനായി വിൽക്കുകയാണ്. പ്രതിവർഷം 300 കോടി രൂപ ഇതിലൂടെ സമ്പാദിക്കാൻ സർക്കാരിന് കഴിയുന്നുണ്ട്. ഉത്തർപ്രദേശിലെ മഥുരയിലും സമാന പദ്ധതികൾ നടന്നു വരികയാണ്. കൂടാതെ, ഹരിത ഇന്ധനങ്ങളുടെ പ്രാധാന്യവും നിതിൻ ഗഡ്കരി ചൂണ്ടിക്കാണിച്ചു.

Story Highlights: first phase of delhi mumbai expressway finished within the year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here