Advertisement

ഹരിപ്പാട് വ്യാജ ഡ്രൈവിങ് ലൈസൻസ് പിടികൂടി

October 19, 2022
Google News 2 minutes Read

ആലപ്പുഴ ഹരിപ്പാട് മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് പിടിച്ചെടുത്തു. ഹരിപ്പാട് ചിങ്ങോലി സ്വദേശിയായ ഇരുചക്രവാഹന യാത്രക്കാരനിൽ നിന്നാണ് ഇത് പിടികൂടിയത്. ഹോളോഗ്രാം ഉൾപ്പെടെ പതിപ്പിച്ചിട്ടുള്ളതാണ് വ്യാജ ലൈസൻസ്.

എട്ട് വർഷമായി ഇത് ഉപയോഗിച്ചു വരുന്നതായി ഇയാൾ എംവിഡിയോട് പറഞ്ഞു.
എംവിഡിയിൽ നിലവിലില്ലാത്ത ഉദ്യോഗസ്ഥൻ്റെ പേരിലുള്ള വ്യാജ ഒപ്പ് പതിച്ചതാണ് ലൈസൻസ്. നെടുമങ്ങാട് ആർടിഒയുടെ നമ്പറും ലൈസൻസ് ഇഷ്യു ചെയ്ത അതോറിറ്റി ആലപ്പുഴ ആർ.ടി.ഒയുമാണ്.

Read Also: എംവിഡിയുടെ ഓപ്പറേഷന്‍ ഫോക്കസ് 3; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1279 കേസുകള്‍

Story Highlights: Man Caught with Fake Driver’s Licenses Haripad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here