Advertisement

എംവിഡിയുടെ ഓപ്പറേഷന്‍ ഫോക്കസ് 3; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1279 കേസുകള്‍

October 8, 2022
Google News 2 minutes Read
1279 cases registered in MVD's Operation Focus 3

ടൂറിസ്റ്റ് ബസ്സുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന തുടരുന്നു. ഓപ്പറേഷന്‍ ഫോക്കസ് 3 എന്ന പേരില്‍ നടത്തുന്ന പരിശോധനയില്‍ ഇന്ന് 1279 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ മാസം 16 വരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് നടക്കുക.

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഫോക്കസ് 3 യിലൂടെ 1279 കേസുകളാണ് ഇത് വരെ രജിസ്റ്റര്‍ ചെയ്തത്. സ്പീഡ് ഗവേര്‍ണര്‍ ഉപയോഗിക്കാത്തതിന് 85 ബസ്സുകള്‍ പിടികൂടി. അനധികൃത രൂപമാറ്റം നടത്തിയ 68 ബസ്സുകള്‍ക്കെതിരെയും നടപടിയെടുത്തു.

Read Also: സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു; വഴിയാത്രക്കാരന് ദാരുണാന്ത്യം

രണ്ട് ബസ്സുകളുടെ രജിസ്‌ട്രേഷനും 9 ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കി. 26.15 ലക്ഷം രൂപയാണ് ഇന്ന് പിഴയായി ചുമത്തിയത്. എട്ടു ബസുകളുടെ ഫിറ്റ്‌നസും റദ്ദാക്കി.

Read Also: വെഞ്ഞാറമൂട്ടിലെ ആംബുലൻസ് അപകടം; ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത വകുപ്പ്

അമിതവേഗത, ഫ്‌ലാഷ് ലൈറ്റുകള്‍, ഡാന്‍സ് ഫ്‌ലോര്‍ , അമിത ശബ്ദ സംവിധാനം, അനധികൃത രൂപമാറ്റം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് വിവിധ സ്‌ക്വാഡുകള്‍ ആയി തിരിഞ്ഞാണ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്.

Story Highlights: 1279 cases registered in MVD’s Operation Focus 3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here