പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തി; കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയതിനാണ് 250 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്.
കെഎസ്ആര്‍ടിസി ഇതുവരെ പിഴ അടച്ചിട്ടില്ല. കെഎസ്ആര്‍ടിസി എംഡിയുടെ പേരിലാണ് നോട്ടീസ്. ഗ്ലാസ് മാറ്റിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നടപടി വന്നതിന്റെ അടുത്ത ദിവസം തന്നെ മുന്‍വശത്തെ ഗ്ലാസ് മാറ്റിയെന്നാണ് തിരുവല്ല കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്. ഈ മാസം 19 മുതല്‍ ബസുകളില്‍ പ്രത്യേക പരിശോധന എംവിഡി നടത്തുന്നുണ്ട്.
Story Highlights : MVD fines KSRTC bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here