Advertisement

‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് ‘നോ വേക്കന്‍സി’; 2024ലും മോദി തന്നെ: കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ

October 19, 2022
Google News 3 minutes Read

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ‘ഒഴിവ് ഇല്ല’ (നോ വേക്കന്‍സി), 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി തന്നെ ജയിക്കുമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ. പ്രതിപക്ഷം മത്സരരംഗത്തില്ലാത്തതിനാല്‍ കേന്ദ്രത്തില്‍ വീണ്ടും ഞങ്ങള്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പിന്നാക്ക സമുദായത്തിന് നീതി ഉറപ്പാക്കാൻ കോടതികളിൽ ജഡ്ജിമാരുടെ കുറവുള്ളതിനാൽ പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് അനുപ്രിയ പറഞ്ഞു. ജുഡീഷ്യൽ സർവീസിന് പ്രത്യേക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.(no vacancy for pm post in 2024 anupriya patel)

രാജ്യത്തെ എല്ലാ ജില്ലയിലും കയറ്റുമതി പ്രോത്സാഹന സമിതികൾ രൂപീകരിച്ച് വരികയാണെന്ന് അനുപ്രിയ പറഞ്ഞു. അതുകൊണ്ട് തന്നെ രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകൾക്കും ഇപ്പോൾ കയറ്റുമതി കേന്ദ്രങ്ങളാകാൻ കഴിയും. ഇതിലൂടെ ‘ഒരു ജില്ല, ഒരു ഉത്പന്നം’ പദ്ധതിക്ക് കീഴിലുള്ള ഉത്പന്നങ്ങൾ ലോകമെമ്പാടുമുളള വിപണികളിൽ എത്തിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.

Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ

അപ്‌നാ ദള്‍-സോനേലാൽ പാര്‍ട്ടി നേതാവാണ് കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രിയായ അനുപ്രിയ. നാല് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കൊപ്പം മത്സരിച്ച് അപ്‌നാ ദള്‍-സോനേലാൽ മികച്ച വിജയം നേടിയിട്ടുണ്ട്. സംസ്ഥാനത്ത് വർഷാവസാനം നടക്കാനിരിക്കുന്ന നഗർ നിഗം ​​തെരഞ്ഞെടുപ്പിനായി പാർട്ടി മുന്നൊരുക്കങ്ങൾ നടത്തി വരികയാണെന്നും അനുപ്രിയ കൂട്ടിച്ചേർത്തു.

Story Highlights: no vacancy for pm post in 2024 anupriya patel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here