തരൂരിനെ കൈവിടാതെ യുവനിര; പിന്തുണച്ച് ഹൈബിയും ശബരിയും

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയോട് പരാജയപ്പെട്ടെങ്കിലും ശശി തരൂരിനുള്ള പിന്തുണ ശക്തിപ്പെടുത്തി കേരളത്തിൽ നിന്നുള്ള യുവനേതാക്കൾ. ശശി തരൂരിന്റെ ചിത്രത്തോടൊപ്പം ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലെ തിലകന്റെ പ്രസിദ്ധ ഡയലോഗുമായി കെഎസ് ശബരീനാഥൻ രംഗത്തെത്തി. ‘കിസ്മത്ത് എന്നൊന്ന് ഉണ്ട് ഫൈസി’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.(youth congress support for shashi tharoor)
Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ
ശശി തരൂർ തന്നെയാണ് ഹീറോ എന്ന പരോക്ഷ പ്രതികരണമാണ് എറണാകുളം എംപി ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘ഷമ്മി തന്നെയാടാ ഹീറോ’ എന്നാണ് ഹൈബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പ്രവർത്തകരാണ് തരൂരിനെ പിന്തുണച്ചും ഹൈബിയുടെയും ശബരിനാഥന്റെയും നിലപാടുകളെ അഭിനന്ദിച്ചും രംഗത്ത് വന്നിരിക്കുന്നത്. ഇതു കൂടാതെ വോട്ടെടുപ്പിൽ തരൂരിന് ലഭിച്ച 1072 വോട്ടുകൾ എന്ന സംഖ്യ ഉയർത്തികാട്ടിയുള്ള ക്യാമ്പയിനും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
അതേസമയം മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് ശശി തരൂർ വ്യക്തമാക്കി. കോണ്‍ഗ്രസ് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലെ വിമതനായിട്ടല്ല താന്‍ മത്സരിച്ചതെന്നും വലിയ പിന്തുണ കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: youth congress support for shashi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here