Advertisement

‘കോൺഗ്രസും ബിജെപിയും ഇരുമെയ്യും ഒരുമനവും’; വികസനത്തിന് ഇടങ്കോലിടുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി

October 20, 2022
Google News 1 minute Read

രാജ്യത്ത് വലിയ തോതിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് ആഗ്രഹിക്കുന്നത് മതാധിഷ്ഠിത രാഷ്ട്രമാണ്. സ്വാതന്ത്ര്യ സമരത്തിൽ ആർഎസ് എസിന് യാതൊരു പങ്കുമില്ല. രാജ്യത്തിൻ്റെ വൈവിധ്യവും മതേതരത്വവും സ്വാതന്ത്യ സമര മൂല്യത്തിൻ്റെ ഭാഗമാണ്. പൗരത്വം മതത്തിൻ്റെ അടിസ്ഥാനത്തിലല്ല. മതനിരപേക്ഷതയിൽ ഊന്നിയ പൊതുവികാരം ഉയരമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യം വെക്കുന്നു. ന്യൂനപക്ഷ സംരക്ഷണം മതനിരപേക്ഷ പക്ഷത്തിനൊപ്പം നിന്നാകണം. ന്യൂനപക്ഷ വർഗീയത കൊണ്ട് ന്യൂനപക്ഷ താൽപര്യം സംരക്ഷിക്കാനാവില്ല. ഇത് ഭൂരിപക്ഷ വർഗീയതയ്ക്ക് കരുത്ത് പകരും. ഇരു വർഗീയതയും പരസ്പര പൂരകമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു; രമേശ് ചെന്നിത്തല

മോദി നടപ്പാക്കുന്ന സാമ്പത്തിക നയങ്ങൾക്ക് തുടക്കം കുറിച്ചത് കോൺഗ്രസാണ്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല. വികസനത്തിന് ഇടങ്കോലിടുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. 25 വർഷം കൊണ്ട് മധ്യ വരുമാനമുള്ള രാജ്യങ്ങളിലേതിന് സമാനമായ ജീവിത നിലവാരം എത്തിപ്പിടിക്കുകയാണ് ലക്ഷ്യം. കോൺഗ്രസും ബിജെപിയും ഇരുമെയ്യും ഒരുമനവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

Story Highlights: CM Pinarayi Vijayan About BJP, Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here