എൽദോസ് കുന്നപ്പിള്ളിലിന് വിശദീകരണം നൽകാൻ കെപിസിസി അനുവദിച്ച സമയം ഇന്ന് അവസാനിക്കും

പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽക്കഴിയുന്ന എൽദോസ് കുന്നപ്പിള്ളിലിന് വിശദീകരണം നൽകാൻ കെപിസിസി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. നിശ്ചിത സമയ പരിധിക്കുള്ളിൽ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിശദീകരണം നൽകിയാലും പാർട്ടിയിൽ നിന്ന് സസ്പെൻസ് ചെയ്യാനാണ് ആലോചന. കേസിൽ ഉൾപ്പെട്ടതിന് പുറമേ ഒളിവിൽ പോയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. (Eldhose kunnappilly kpcc update)
Read Also: എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവുണ്ടായേക്കും; എംഎല്‍എയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തും
എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഉത്തരവ് പറഞ്ഞേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. ഉത്തരവിന് മുൻപ് തന്റെ ഭാഗം കേൾക്കണമെന്ന് പരാതിക്കാരിയും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് പെരുമ്പാവൂരിൽ തെളിവെടുപ്പ് നടത്തും. പരാതിക്കാരിയെ എത്തിച്ച് എം.എൽ.എയുടെ വീട്ടിലാണ് തെളിവെടുപ്പ് നടത്തുക. എൽദോസ് ഒളിവിൽപോയ ശേഷം ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്. വീട് തുറന്ന് പരിശോധന നടത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ജാമ്യാപേക്ഷയിൽ വിധി വന്നതിനു ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
എംഎൽഎയ്ക്കെതിരെ വധശ്രമം കൂടി ചുമത്തിയതോടെ മുൻകൂർ ജാമ്യത്തിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
അതേസമയം പരാതിക്കാരിയായ യുവതിയുടെ വീട്ടിൽ നിന്ന് എൽദോസ് കുന്നപ്പിള്ളിലിന്റെ വസ്ത്രം കണ്ടെത്തിയിരുന്നു. യുവതിയുടെ പേട്ടയിലെ വീട്ടിൽ നിന്ന് വസ്ത്രവും മദ്യക്കുപ്പികളും പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യക്കുപ്പിയിലെ വിരലടയാളവും പരിശോധിക്കും.
Read Also: ലൈംഗികാരോപണ കേസ്; എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ
കേസിൽ തനിക്കെതിരെ എംഎൽഎ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി യുവതി രംഗത്തെത്തി. ചിത്രങ്ങൾ ഉൾപ്പെടെയാണ് തെറ്റായ പ്രചാരണം നടക്കുന്നത്. എംഎൽഎ തന്നെ മാനസികമായി പീഡിപ്പിക്കുവെന്നും യുവതി ആരോപിച്ചു. എൽദോസ് കുന്നപ്പിള്ളിൽ പണം നൽകി വ്യാജ പ്രചരണങ്ങൾ നടത്തുകയാണ്. ഒളിവിലിരിക്കെ എംഎൽഎ ഓൺലൈൻ ചാനലിന് 50,000 രൂപ നൽകിയെന്നും പരാതിക്കാരി ആരോപിച്ചു.
കഴിഞ്ഞ മാസം 14ന് കോവളത്തു വച്ച് മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.
Story Highlights: Eldhose kunnappilly kpcc update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here