‘ഇതൊക്കെ എന്ത്!!’; വ്യത്യസ്ത രീതിയിൽ തക്കാളി കയറ്റുന്ന കർഷകന്റെ വീഡിയോ വൈറൽ

വരണ്ടു കിടക്കുന്ന മണ്ണിനെ വെള്ളവും വളവും നൽകി ധാന്യങ്ങളും പച്ചക്കറികളും ഫലവർഗങ്ങളും ഉൽപാദിച്ച് മാനവരാശിയുടെ ജീവൽപ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരം കാണുക എന്ന അതിമഹത്തായ ദൗത്യമാണ് ഒരു കർഷകൻ നിർവഹിക്കുന്നത്. പ്രകൃതിയുമായി ഇഴുകിച്ചേർന്ന് തന്റെ വിയർപ്പുതുള്ളികൾ ഭൂമിക്ക് സമ്മാനിച്ച് മണ്ണിന്റെ സുഗന്ധം ആസ്വദിച്ച് മണ്ണിന് പൊന്നിന്റെ മൂല്യം നൽകുകയാണ് ഓരോ കർഷകനും ചെയ്യുന്നത്.
പ്രകൃതിയുടെ ഹൃദയം തൊട്ടറിഞ്ഞ കർഷകൻ നിർവഹിക്കുന്നത് സ്രഷ്ടാവ് അയാളെ ഏൽപ്പിച്ച ഉത്തരവാദിത്വത്തിന്റെ പൂർത്തീകരണമാണ്. കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും ഏറെ കായികാധ്വാനം വേണ്ട ജോലിയാണ്. വിളവെടുത്ത് വൃത്തിയാക്കി തരംതിരിച്ച് ചാക്കിലാക്കി വാഹനത്തിൽ കയറ്റുന്നത് ചില്ലറ പണിയല്ല. എന്നാൽ ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്നുള്ള ഒരു കർഷകൻ വ്യത്യസ്ത രീതിൽ തൻ്റെ ഉൽപ്പനം ലോറിയിൽ കയറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Centripetal force with a twist pic.twitter.com/8LBTfswIwC
— Science girl (@gunsnrosesgirl3) October 18, 2022
ഈ കർഷകന്റെ ഭൗതികശാസ്ത്ര പരിജ്ഞാനം കണ്ട് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. തക്കാളി കൃഷി ചെയ്ത പാടത്താണ് വൈറലായ വീഡിയോ. എല്ലാ കർഷകരും ചേർന്ന് പറമ്പിൽ നിന്ന് തക്കാളി പറിച്ചെടുത്ത് കുട്ടയിൽ നിറച്ച് ശേഖരിക്കുന്നു. മറ്റൊരു കർഷകൻ ഇവ ലോറിയിൽ നിറയ്ക്കുന്നു, അതും വ്യത്യസ്ത രീതിൽ. കർഷകൻ തക്കാളി കുട്ട വായുവിൽ എറിയുന്നു, തക്കാളി ട്രക്കിൽ വീഴുകയും കുട്ട നേരിട്ട് നിലത്ത് വീഴുകയും ചെയ്യുന്നു. ഒരു തക്കാളി പോലും ട്രക്കിൽ അല്ലാതെ നിലത്തു വീഴുന്നില്ല എന്നതായാണ് പ്രത്യേകത. 10 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
Story Highlights: This Man’s Unique Technique Of Loading A Truck With Tomatoes Goes Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here