ബിജെപി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്റെ രാജി; നടപടി അംഗീകരിച്ച് സംസ്ഥാന നേതൃത്വം

ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്റെ രാജി നടപടി അംഗീകരിച്ച് സംസ്ഥാന നേതൃത്വം. കാര്യശേഷിയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ജയകൃഷ്ണന്റെ രാജി ചോദിച്ചു വാങ്ങിയത്. ജില്ലാ പ്രഭാരിയും സംസ്ഥാന സെക്രട്ടറിയുമായ എസ്.സുരേഷ്, രണ്ട് ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് പകരം ചുമതല. നിലവിലെ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ഷൈജുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് ( BJP District President S Jayakrishnan Resignation ).
വ്യാഴാഴ്ചയാണ് ജയകൃഷ്ണൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് രാജിക്കത്ത് തപാലിൽ അയച്ചത്. ജില്ലാ പ്രസിഡന്റിന്റെ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് രാജി. മാസങ്ങളായി ജയകൃഷ്ണൻ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. പാർട്ടി ജില്ലാ ഘടകവും നിർജീവമായ അവസ്ഥയിലായിരുന്നു. കഴിഞ്ഞ ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താത്കാലിക പ്രസിഡന്റായിരുന്ന വി.എൻ.വിജയൻ, പി.പി. സജീവ്, എസ്.ജയകൃഷ്ണൻ എന്നിവരാണ് മത്സരിച്ചത്.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
അന്ന് ഏറ്റവും കുറവ് വോട്ട് കിട്ടിയ ജയകൃഷ്ണനെ ആർഎസ്എസ് നേതൃത്വം ഇടപെട്ട് പ്രസിഡന്റായി നിശ്ചയിക്കുകയായിരുന്നു. ജില്ലയിലെ ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇടപെടൽ. ജയകൃഷ്ണൻ മറ്റുള്ളവരുടെ പങ്കാളിത്തമില്ലാതെ ഒറ്റയ്ക്കായിരുന്നു പാർട്ടിയെ നയിച്ചിരുന്നതെന്ന് ആക്ഷേപവും ഉയർന്നതാണ്. ആർഎസ്എസ് പ്രവർത്തനത്തിൽ നിന്ന് നേരിട്ട് ബിജെപിയിലെത്തിയ ഇദ്ദേഹത്തിന് രാഷ്ട്രീയ പരിചയക്കുറവും പ്രശ്നമായെന്നാണ് വിലയിരുത്തൽ.
Story Highlights: BJP District President S Jayakrishnan Resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here