Advertisement

കുവൈറ്റിലെ കാർഷിക മേഖലയിൽ പുതിയ ഹെൽത്ത് സെന്റർ; 20000 പ്രവാസികൾക്ക് പ്രയോജനം ലഭിക്കും

October 22, 2022
Google News 2 minutes Read
Health Center in Kuwait's Agriculture Sector

കുവൈറ്റിലെ കാർഷിക മേഖലയായ കബ്ദിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു. മേഖലയിലെ പതിനൊന്നായിരം ഫാമുകളിലും പരിസര പ്രദേശങ്ങളിലുമായി ജോലി ചെയ്യുന്ന ഇരുപതിനായിരത്തോളം വരുന്ന പ്രവാസികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ( Health Center in Kuwait’s Agriculture Sector ).

വാരാന്ത്യങ്ങളിൽ അവധി ആഘോഷങ്ങൾക്ക് പ്രവാസികളും പൗരന്മാരും എത്തുന്ന സ്ഥലം കൂടി ആണ് കബ്ദ്. മേഖലയിലെ ആശുപത്രി സൗകര്യങ്ങളുടെ കുറവ് പുതിയ ഹെൽത്ത് സെന്ററിലൂടെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Read Also: കുവൈറ്റിൽ പുതിയ മന്ത്രിസഭ; പ്രധാനമന്ത്രിയും 15 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മേഖലയിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് പുതിയ ഹെൽത്ത് സെന്ററിന്റെ പ്രയോജനം ലഭിക്കും. ആരോഗ്യ കേന്ദ്രത്തിൽ ഏറ്റവും മികച്ച മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Story Highlights: Health Center in Kuwait’s Agriculture Sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here