ഗോവ രാജ്യാന്തര ചലച്ചിത്ര മേള; ഇന്ത്യൻ പനോരമ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു, മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ

അടുത്ത മാസം ഗോവയിൽ ആരംഭിക്കാനിരിക്കുന്ന 53-ാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യൻ പനോരമ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു.ഫീച്ചർ വിഭാഗത്തിലേക്ക് 25 സിനിമകളും നോൺ ഫീച്ചർ വിഭാഗത്തിലേക്ക് 20 സിനിമകളുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. (IFFI 2022 Indian Panorama line-up)
മലയാളത്തിൽ നിന്ന് മഹേഷ് നാരായണൻ സംവിധാനം ചെയ്‍ത അറിയിപ്പ്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്നിവ ഫീച്ചർ വിഭാഗത്തിലേക്കും അഖിൽ ദേവ് എം സംവിധാനം ചെയ്‍ത വീട്ടിലേക്ക് എന്ന ചിത്രം നോൺ ഫീച്ചർ വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ നവംബർ 20 മുതൽ 28 വരെ നടക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.
കഥാ വിഭാഗത്തിലെ മുഖ്യധാരാ സിനിമകളുടെ ഉപവിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആർ, ദ് കശ്മീർ ഫയൽസ്, ജയ് ഭീം, നന്ദമൂരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം അഖണ്ഡ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. ടോണിക്, ധരംവീർ…. മുക്കം പോസ്റ്റ് താനെ എന്നീ ചിത്രങ്ങളും മുഖ്യധാരാ വിഭാഗത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
മഹാനന്ദ, ത്രീ ഓഫ് അസ്, സിയ, ദ് സ്റ്റോറിടെല്ലർ, ധബാരി ക്യുരുവി, നാനു കുസുമ, ലോട്ടസ് ബ്ലൂംസ്, ഫ്രെയിം, ഷേർ ശിവരാജ്, ഏക്ദാ കായ് സാല, പ്രതിക്ഷ്യ, കുരങ്ങ് പെഡൽ, കിഡ, സിനിമാബന്ദി, കുദിരം ബോസ് എന്നിവയാണ് കഥാചിത്ര വിഭാഗത്തിലെ മറ്റു സിനിമകൾ.
വിനോദ് മങ്കര സംവിധാനം ചെയ്‍ത ചിത്രം യാനം കഥേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാതാൾ ടീ, ആയുഷ്മാൻ, ഗുരുജന, ഹതിബോന്ധു, ഖജുരാഹോ, ആനന്ദ് ഓർ മുക്തി, വിഭജൻ കി വിഭിഷ്ക ഉൻകഹി കഹാനിയാൻ, ഷൂ മെഡ് നാ യൂൽ മെദ്, ബിഫോർ ഐ ഡൈ, മധ്യാന്തര, വാഗ്രോ, ബിയോണ്ട് ബ്ലാസ്റ്റ്, രേഖ, ലിറ്റിൽ വിംഗ്സ് എന്നിവയാണ് കഥേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങൾ.
Story Highlights: IFFI 2022 Indian Panorama line-up
.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here