‘ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയില്ല’, പകരം പൂക്കള്‍

ഗുജറാത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒഴിവാക്കി. ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള 7 ദിവസം ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നല്‍കും. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘവിയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.(no fine for traffic violations in gujarath on diwali)
പിഴ ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നല്‍കും. എന്നാല്‍ ആഘോഷ വേള കണക്കിലെടുത്ത് അനുവദിച്ച ഇളവ് നിയമം ലംഘിക്കാനുള്ള മാര്‍ഗമായി ആരും ഉപയോഗിക്കരുതെന്നും ഹര്‍ഷ് സാംഘവി വ്യക്തമാക്കി.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മറ്റൊരു ജനപക്ഷ തീരുമാനങ്ങളില്‍ ഒന്ന് കൂടിയായി ഇതിനെ കണക്കാക്കണം എന്നും ഹര്‍ഷ് സാംഘവി പറഞ്ഞു.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
ഗുജറാത്തില്‍ വര്‍ഷാവസാനത്തോടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇപ്പോഴത്തെ തീരുമാനം. ജനങ്ങളെ അനുനയിപ്പിച്ച് സംസ്ഥാനത്ത് പതിറ്റാണ്ടുകളായി തുടരുന്ന ബിജെപി ഭരണം നിലനിര്‍ത്താനാണ് ഇത്തരം നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Story Highlights: no fine for traffic violations in gujarath on diwali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here