Advertisement

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

October 22, 2022
Google News 1 minute Read
rape case arrest kottayam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കോട്ടയം മണിമലയിലാണ് സംഭവം. വെള്ളാവൂർ കടയനിക്കാട് രണ്ടുമാക്കൽപടി വീട്ടിൽ അനന്തു ചന്ദ്രനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്. അനന്തു ചന്ദ്രൻ പെൺകുട്ടിയെ പലപ്രാവശ്യമായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

Read Also: മന്ത്രവാദത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്ന് പരാതി; കൊല്ലത്ത് ‘ബാധ’ ഒഴിപ്പിക്കല്‍

പെൺകുട്ടി വയറുവേദനയെ തുടർന്ന് ഡോക്ടറെ സമീപിക്കുകയും വിവരം പറയുകയുമായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ മുഖാന്തിരം മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവാവിനെ പിടികൂടി. എസ്.എച്ച്.ഒ ഷാജിമോൻ ബി, എസ്.ഐ മാരായ സാബു ആന്റണി, ജയ്മോൻ, എ.എസ്.ഐ. റോബി ജെ ജോസ്, സി.പി.ഒ സാജുദ്ദീൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Story Highlights: rape case arrest kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here