Advertisement

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം; അമിതഭാരം എടുക്കുന്നത് മൂലം കുട്ടികൾ രോഗികളാകുന്നു: മുഖ്യമന്ത്രി

October 22, 2022
Google News 2 minutes Read

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമിതഭാരം എടുക്കുന്നത് മൂലം രോഗികളാകുന്ന കുട്ടികളുണ്ട്. ചെറിയ കാര്യമായി തോന്നുമെങ്കിലും ഇത് തടയാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ( school bag weight reduce pinarayi vijayan ).

ഭാരം കുറയ്ക്കാൻ സർക്കാർ സ്കൂളുകൾ നടപടിയെടുത്തിട്ടുണ്ട്. ചില സ്കൂളുകൾ അത് നടപ്പാക്കിയിട്ടില്ല. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പ് വരുത്തണം. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്തുക. ശാരീരികമായോ മാനസികമായോ കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഉറ്റവരോ ഉടയവരോ കുട്ടികളെ ചൂഷണം ചെയ്താലും നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികൻ മരിച്ചു

സ്ഥിരം കുറ്റവാളികൾ ആണെങ്കിലും അവർ കുട്ടികളാണെന്ന ബോധം ഉണ്ടാകണം. കാലത്തിന് ഒപ്പം മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് സർക്കാർ ലക്ഷ്യം. കുട്ടികൾക്കായി കാവൽ, കാവൽ പ്ലസ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: school bag weight reduce pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here