Advertisement

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കണമെങ്കില്‍ വീട്ടിലേക്ക് കൊണ്ടുപോകുക;പൊതുനിരത്തില്‍ വേണ്ടെന്ന് ബോംബെ ഹൈക്കോടതി

October 22, 2022
Google News 3 minutes Read

തെരുവുനായകള്‍ക്ക് പൊതുനിരത്തുകളില്‍ വച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതി. നായകള്‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മൃഗസ്‌നേഹികള്‍ അവയെ ദത്തെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം കൊടുക്കട്ടേയെന്നാണ് കോടതി പറഞ്ഞത്. അല്ലെങ്കില്‍ നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലെത്തിച്ച് അവയ്ക്ക് ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താമെന്നും കോടതി നിര്‍ദേശിച്ചു. (Take stray dogs home if interested in feeding them says Bombay High Court)

തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്ന് കോടതി പറഞ്ഞു. തെരുവുനായകളുടെ ആക്രമണം ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

നാഗ്പുരിലും പരിസരങ്ങളിലും ഒരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എസ്.ബി. ശുക്രെ, എ.എല്‍.പന്‍സാരെ എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ വച്ച് നായകള്‍ക്ക് ഭക്ഷണ വിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി നാഗ്പുര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി.

Story Highlights: Take stray dogs home if interested in feeding them says Bombay High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here