ക്വാറന്റൈൻ ലംഘനം; പ്രവാസിയുടെയും ഭാര്യയുടെയും പക്കൽ നിന്ന് 70 ലക്ഷം തട്ടിയെടുത്തയാളും സഹായിയും അറസ്റ്റിൽ

ക്വാറന്റൈൻ ലംഘനവുമായി ബന്ധപ്പെട്ട് പ്രവാസിയുടെയും ഭാര്യയുടെയും പക്കൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തയാളും സഹായിയും അറസ്റ്റിൽ. നെല്ലനാട് പരമേശ്വരം സ്വദേശി ശങ്കർദാസ്, കൂട്ടാളി കൈതമുക്ക് പാൽകുളങ്ങര സ്വദേശി അരുണ പാർവതി എന്നിവരാണ് പിടിയിലായത്. ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയായ യുവതിയെയും ഭർത്താവിനെയും അഭിഭാഷകരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ പണം തട്ടിയെടുത്തത്.
കൊവിഡിന്റെ ആരംഭകാലത്താണ് തട്ടിപ്പ് അരങ്ങേറിയത്. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന 8 മാസം ഗർഭിണിയായിരുന്ന യുവതി കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിലെത്തി. ക്വാറന്റൈൻ ലംഘിച്ചുവെന്നാരോപിച്ച് അയൽക്കാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ ചിറയിൻകീഴ് പൊലീസ് കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച് യുവതിയുടെ ഭർത്താവ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ പ്രതികൾ കാണുകയും ഭർത്താവുമായി പരിചയപ്പെടുകയും ചെയ്‌തു.
Read Also: ബേക്കൂർ സ്കൂളിൽ പന്തൽ തകർന്ന സംഭവം; മൂന്ന് പേർ അറസ്റ്റിൽ
കേസ് വാദിക്കാമെന്നും, കേസ് കോടതിയിൽ പരാജയപ്പെട്ടതിനാൽ ഹൈക്കോടതിയിൽ കേസ് നടത്തണമെന്നും ഇവർ ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചു. കേസുകളുമായി ബന്ധപ്പെട്ട് കോടതി വിവരങ്ങൾ വ്യാജമായി നിർമ്മിച്ച് യുവതിക്കും ഭർത്താവിനും അയച്ചുകൊടുത്തു. കേസ് നടത്താനായി ദമ്പതികളെ കൊണ്ട് വസ്തുവകകൾ വിൽപ്പിച്ചും സ്വർണം പണയം വയ്പ്പിച്ചും 70 ലക്ഷം രൂപ പലപ്പോഴായി ഇവർ കൈക്കലാക്കുകയായിരുന്നു. തട്ടിപ്പ് മനസിലായ പരാതിക്കാരിയും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
Story Highlights: thief stole 70 lakhs from the expatriate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here