ബേക്കൂർ സ്കൂളിൽ പന്തൽ തകർന്ന സംഭവം; മൂന്ന് പേർ അറസ്റ്റിൽ

കാസര്‍കോട് സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പന്തൽ കരാറുകാരൻ ഗോകുൽ ദാസ്, സഹായികളായ ബഷീർ, അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പൊലീസാണ് അറസ്റ്റ് ചെയ്തത്.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
മഞ്ചേശ്വരം ഉപജില്ല മത്സരത്തിനിടെയാണ് പന്തല്‍ തകര്‍ന്നു വീണത്. ഇന്നലെയും ഇന്നുമായാണ് ശാസ്ത്രമേള നടന്നിരുന്നത്. 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പന്തലിന്റെ മുകള്‍ ഭാഗം ഇരുമ്പ് ഷീറ്റുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. കുട്ടികള്‍ക്ക് തലയ്ക്കും മുഖത്തും മുറിവ് പറ്റിയിട്ടുണ്ട്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ചില കുട്ടികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.
Story Highlights: pandal collapse; Three people arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here