Advertisement

പാക് ഓപ്പണർമാരെ മടക്കി അർഷ്ദീപ്; കളിയിൽ പിടിമുറുക്കി ഇന്ത്യ

October 23, 2022
Google News 7 minutes Read

ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്താന് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണർമാരായ ബാബർ അസം (0), മുഹമ്മദ് റിസ്വാൻ (4) എന്നിവരെയാണ് പാകിസ്താനു നഷ്ടമായത്. ഇരുവരെയും അർഷ്ദീപ് സിംഗ് മടക്കി അയച്ചു. ബാബറിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ അർഷ്ദീപ് റിസ്വാനെ ഭുവനേശ്വർ കുമാറിൻ്റെ കൈകളിലെത്തിച്ചു.

രണ്ടാം ഓവർ എറിഞ്ഞ അർഷ്ദീപ് തൻ്റെ ആദ്യ പന്തിൽ തന്നെ ബാബറെ കുടുക്കി. ബാബർ ഡിആർഎസ് എടുത്തെങ്കിലും ഓൺഫീൽഡ് കോൾ നിലനിൽക്കുകയായിരുന്നു. തൻ്റെ രണ്ടാം ഓവറിൽ, ഇന്നിംഗ്സിലെ നാലാം ഓവറിലെ അവസാന പന്തിൽ റിസ്വാനെയും അർഷ്ദീപ് മടക്കി. ബൗൺസർ ഹുക്ക് ചെയ്യാൻ ശ്രമിച്ച റിസ്വാൻ ഡീപ് ഫൈൻ ലെഗിൽ ഭുവിയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് പിച്ചാണെങ്കിലും മഴ സാധ്യതയും മൂടിക്കെട്ടിയ അന്തരീക്ഷവും പരിഗണിച്ചാണ് രോഹിത് പാകിസ്താനെ ബാറ്റിംഗിനയച്ചത്.

ടീമുകൾ

India : Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

Pakistan : Babar Azam(c), Mohammad Rizwan(w), Shan Masood, Haider Ali, Mohammad Nawaz, Shadab Khan, Iftikhar Ahmed, Asif Ali, Shaheen Afridi, Haris Rauf, Naseem Shah

Story Highlights: babar azam mohammad rizwan india pakistan t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here