അതിജീവന സമരമാണ്; വിജയിക്കുന്നത് വരെ തുടരും: പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ അതിരൂപത

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പള്ളികളിൽ സർക്കുലർ വായിച്ചു. സമരത്തിന് സഹകരണം തേടിയുള്ള ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ സർക്കുലറാണ് എല്ലാ പള്ളികളിലും വായിച്ചത്. അതിജീവന സമരമാണ്, വിജയിക്കുന്നത് വരെ തുടരുമെന്നും സർക്കുലറിൽ പറയുന്നു.
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
സമരത്തിന്റെ നൂറാം ദിവസമായ വ്യാഴാഴ്ച, മുതലപ്പൊഴിയിൽ കരയിലും കടലിലും സമരം നടത്താനാണ് തീരുമാനം. ഒപ്പം വിഴിഞ്ഞം മുല്ലൂരിൽ വൻ ജനപങ്കാളിത്തത്തോടെ ഉപരോധസമരം ശക്തമാക്കും. ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി. സമരസമിതിയുമായി തത്കാലം ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് സർക്കാർ, സമരസമിതി നിലപാട് നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നെന്നാണ് സർക്കാർ പറയുന്നത്.
Story Highlights: Latin Archdiocese by reading the circular in the churches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here