Advertisement

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തമായി തുടരാൻ ലത്തീൻ അതിരൂപത; എല്ലാ പള്ളികളിലും ഇന്ന് സർക്കുലർ

October 23, 2022
Google News 2 minutes Read

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തമായി തുടരാൻ ലത്തീൻ അതിരൂപത. സമരത്തിന് സഹകരണം തേടിയുള്ള ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ സർക്കുലർ ഇന്ന് എല്ലാ പള്ളികളിലും വായിക്കും.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

സമരത്തിന്റെ നൂറാം ദിവസമായ വ്യാഴാഴ്ച, മുതലപ്പൊഴിയിൽ കരയിലും കടലിലും സമരം നടത്താനാണ് തീരുമാനം. ഒപ്പം വിഴിഞ്ഞം മുല്ലൂരിൽ വൻ ജനപങ്കാളിത്തത്തോടെ ഉപരോധസമരം ശക്തമാക്കും. ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി. സമരസമിതിയുമായി തത്കാലം ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് സർക്കാർ, സമരസമിതി നിലപാട് നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നെന്നാണ് സർക്കാർ പറയുന്നത്.

Story Highlights: Latin Archdiocese to continue strong protest against Vizhinjam port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here