Advertisement

സമൂഹ മാധ്യമങ്ങളിലെ സൂപ്പർ വാഹങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി

October 23, 2022
Google News 3 minutes Read
Motor vehicle department action against super vehicles on social media

സമൂഹ മാധ്യമങ്ങളിലെ സൂപ്പർ വാഹങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. കാറിന്റെ ടയറുകൾക്കിടയിൽ നിന്ന് പുക വരുത്തി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ കാർ പിടിച്ചെടുത്തു. മലപ്പുറം എ ആർ നഗർ ചെണ്ടപുറായ സ്വദേശിയുടെ പുക വരുത്തുന്ന കാറാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ( Motor vehicle department action against super vehicles on social media ).

അമിതമായി പുക വരുത്തുന്ന വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉടമക്ക് 15,000 രൂപയാണ് പിഴ ചുമത്തിയത്. ഇതിന് പുറമേ അപകടകരമായി വാഹനം ഓടിച്ചതിന് കോടതി നടപടിക്രമങ്ങളും നേരിടേണ്ടി വരും.

Read Also: 448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി; മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ

കാന്തശക്തിയിൽ പ്രവർത്തിക്കുന്ന നമ്പർ പ്ലെയിറ്റ് വെച്ച ഇരുചക്ര വാഹനവും പിടികൂടി. 15500 രൂപയാണ് ഇതിന് പിഴ ചുമത്തിയത്. ടയർ തേഞ്ഞ സ്കൂൾ ബസിനെതിരെയും നടപടിയെടുത്തു. വലിയോറ പാണ്ടികശാലയിലെ കെ.ആർ.എച്ച്.എസ് സ്കൂളിലെ ബസ്സിന്റെ ഫിറ്റ്നസാണ് റദ്ദ് ചെയ്തത്.

Story Highlights: Motor vehicle department action against super vehicles on social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here