മൂന്നാറിൽ സിപിഐഎം സർവീസ് സഹകരണ ബാങ്ക് റിസോർട്ട് വാങ്ങിയ സംഭവം; പ്രതിപക്ഷവും ആയുധമാക്കിയേക്കും

മൂന്നാറിലുള്ള ടീ ആൻഡ് യൂ റിസോർട്ടാണ് ഇപ്പോൾ എം.എം.മണിക്കും കെ.വി.ശശിക്കുമെതിരായ എസ്.രാജേന്ദ്രന്റെ പ്രധാന ആയുധം. 2020 നവംബറിലാണ് അബ്കാരി കോൺട്രാക്ടറായ മണർക്കാട് പാപ്പനിൽ നിന്ന് സിപിഐഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്ക് റിസോർട്ട് വാങ്ങുന്നത്. സഹകരണ ബാങ്കിന്റെ പേരിൽ ഈ റിസോർട്ട് വാങ്ങി ക്രമക്കേട് നടത്തിയെന്നാണ് രാജേന്ദ്രന്റെ ആരോപണം ( t and u resort munnar cpim ).
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
റവന്യൂ റിക്കവറി നേരിട്ടിരുന്ന മൂന്നാറിലെ ടീ ആൻഡ് യൂ റിസോട്ട് 29.5 കോടി രൂപയ്ക്കാണ് മൂന്നാർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വാങ്ങുന്നത്. മൂന്നാർ ടൗണിൽ നിന്ന് ടോപ്പ് സ്റ്റേഷനിലേക്ക് പോകുന്ന വഴിക്ക് മർത്തോമ്മാ പള്ളിക്ക് സമീപമാണ് ഈ റിസോർട്ട്. ഒരേക്കർ സ്ഥലവും 35 മുറികളും അടക്കം 35,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം. കൊവിഡ് പ്രതിസന്ധി നേരിട്ടിരുന്ന സമയത്ത് ഇത്രയും വലിയ നിക്ഷേപം ബാങ്ക് നടത്തിയതിനെതിരെ അന്നേ വിമർശനം ഉയർന്നിരുന്നു. എന്നാൽ 31 കോടി രൂപയ്ക്ക് വാങ്ങാൻ സർക്കാർ അനുമതി നൽകിയ റിസോർട്ട് 29.5 കോടി രൂപയ്ക്ക് വാങ്ങിയെന്നാണ് ബാങ്ക് പ്രസിഡന്റ് കെ.വി.ശശിയുടെ വിശദീകരണം.
Read Also: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തമായി തുടരാൻ ലത്തീൻ അതിരൂപത; എല്ലാ പള്ളികളിലും ഇന്ന് സർക്കുലർ
സഹകരണ വകുപ്പിൽ നിന്നടക്കം അനുമതി മേടിച്ചാണ് കേരള ബാങ്കിന്റെ റിക്കവറി നടപടികൾ നേരിട്ടിരുന്ന റിസോർട്ട് വാങ്ങിയത്. കേസുകളിൽ കിടക്കുന്ന റിസോർട്ട് എം.എം.മണിയും കെ.വി.ശശിയും ചേർന്ന് ബാങ്കിന്റെ പേരിൽ വാങ്ങി ക്രമക്കേട് നടത്തിയെന്നാണ് എസ്.രാജേന്ദ്രന്റെ ആരോപണം. രാജേന്ദ്രൻറെ ആരോപണം അടിസ്ഥാന രഹിതരമെന്ന് എം.എം.മണി പ്രതികരിച്ചപ്പോൾ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ശശിയുടെ പ്രതികരണം. റിസോർട്ടിന്റെ പേരിലടക്കം ഇത്ര ഗൗരവമുള്ള ആരോപണം രാജേന്ദ്രൻ ഉന്നയിച്ചിട്ടും കോൺഗ്രസും ബിജെപിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രമക്കേടിന്റെ ആഴം മനസിലാക്കിയ ശേഷം മതി പ്രതികരണമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
Story Highlights: t and u resort munnar cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here