Advertisement

ടി-20 ലോകകപ്പ്: ശ്രീലങ്കയ്ക്ക് ജയത്തുടക്കം; അയർലൻഡിനെ വീഴ്ത്തിയത് 9 വിക്കറ്റിന്

October 23, 2022
Google News 2 minutes Read
world cup srilanka ireland

ടി-20 ലോകകപ്പ് സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് അനായാസ ജയം. അയർലൻഡിനെ 9 വിക്കറ്റിനാണ് ശ്രീലങ്ക വീഴ്ത്തിയത്. അയർലൻഡ് മുന്നോട്ടുവച്ച 129 റൺസ് വിജയലക്ഷ്യം 15 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു. 43 പന്തിൽ 68 റൺസെടുത്ത് പുറത്താവാതെ നിന്ന കുശാൽ മെൻഡിസ് ആണ് ശ്രീലങ്കൻ ജയം വേഗത്തിലാക്കിയത്. ധനഞ്ജയ ഡിസിൽവയും ചരിത് അസലങ്കയും 31 റൺസ് വീതം നേടി. അസലങ്ക നോട്ടൗട്ടാണ്. (world cup srilanka ireland)

Read Also: ടി-20 ലോകകപ്പ്: പാകിസ്താൻ ബാറ്റ് ചെയ്യും

ആദ്യം ബാറ്റ് ചെയ്ത അയർലൻഡിന് രണ്ടാം ഓവറിൽ തന്നെ ആൻഡ്രൂ ബാൽബേർണിയെ (1) നഷ്ടമായി. ലോർകൻ ടക്കറും (10) വേഗം മടങ്ങി. മൂന്നാം വിക്കറ്റിൽ ഹാരി ടെക്ടറും (43 പന്തിൽ 45) പോൾ സ്റ്റെർലിങ്ങും (25 പന്തിൽ 34) ചേർന്ന കൂട്ടുകെട്ടാണ് അയർലൻഡിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 9ആം ഓവറിൽ സ്റ്റിർലിങ്ങിനെ ധനഞ്ജയ ഡിസിൽവ മടക്കിയതോടെ അയർലൻഡ് വീണ്ടും സമ്മർദത്തിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. കർട്ടിസ് കാംഫർ (2), ജോർജ് ഡോക്ക്റൽ (14), ഗാരെത്ത് ഡെലനി (9), മാർക്ക് അഡയർ (0) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാർ സ്കോർ ചെയ്തത്. സിമി സിംഗ് (7), ബാരി മക്കാർത്തി (2) എന്നിവർ നോട്ടൗട്ടാണ്.

Read Also: ടി-20 ലോകകപ്പ്: കൊവിഡ് പോസിറ്റീവായിട്ടും ശ്രീലങ്കക്കെതിരെ ഇറങ്ങി അയർലൻഡ് താരം

മറുപടി ബാറ്റിംഗിൽ കുശാൽ മെൻഡിസും ധനഞ്ജയ ഡിസിൽവയും ചേർന്ന് ആദ്യ വിക്കറ്റിൽ 63 റൺസ് കണ്ടെത്തിയതോടെ കളിയുടെ വിധി തീരുമാനിക്കപ്പെട്ടിരുന്നു. ഡിസിൽവയെ ഗാരെത്ത് ഡെലനി മടക്കിയെങ്കിലും മൂന്നാം നമ്പറിലെത്തിയ ചരിത് അസലങ്കയും മികച്ച രീതിയിൽ ബാറ്റ് വീശി. ഇതിനിടെ 37 പന്തുകളിൽ മെൻഡിസ് ഫിഫ്റ്റി തികച്ചു. മെൻഡിസും അസലങ്കയും ചേർന്ന് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 65 റൺസിൻ്റെ അപരാജിത കൂട്ടുകെട്ട് ശ്രീലങ്കയെ അനായാസ വിജയത്തിൽ എത്തിച്ചു.

Story Highlights: t20 world cup srilanka won ireland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here