സ്വപ്ന സുരേഷ് ബി.ജെ.പിയുടെ ദത്തുപുത്രി; തോമസ് ഐസക്

സ്വപ്നയുടെ ആരോപണങ്ങൾ തള്ളി മുൻ മന്ത്രി തോമസ് ഐസക് രംഗത്ത്. സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ബി.ജെ.പിയുടെ ദത്തുപുത്രിയാണെന്നും തോമസ് ഐസക് പറഞ്ഞു. ബിജെപിയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്. സാമാന്യ യുക്തിക്ക് ചേരാത്ത ആരോപണങ്ങളാണ് അവർ തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടും. തന്റെ വീട്ടിലേക്ക് ആർക്കും വരാം. കേസു കൊടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. വിനോദയാത്രയ്ക്ക് മൂന്നാറിലേക്ക് വിളിക്കാൻ മന്ത്രി അത്ര മണ്ടനല്ലെന്നും തോമസ് ഐസക് പ്രതികരിച്ചു. മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും ശിവശങ്കറിനും എതിരായ വിചിത്രമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ആത്മകഥയിലുള്ളത്.
കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, സംസ്ഥാനകമ്മിറ്റി അംഗം പി. ശ്രീരാമകൃഷ്ണൻ, എംഎൽഎ കടകംപള്ളി സുരേന്ദ്രൻ എന്നിവർ തന്നോട് ലൈംഗികച്ചുവയോടെ അടുക്കാനും ബന്ധം പുലർത്താനും ശ്രമിച്ചെന്നാണ് സ്വപ്നയുടെ ഇപ്പോഴത്തെ ആരോപണം.
Read Also: കൈയ്യിൽ പച്ചകുത്തി ‘ശിവശങ്കറിന്റെ പാർവതി’; സ്വകാര്യ വിവരങ്ങളുമായി സ്വപ്ന സുരേഷിന്റെ ആത്മകഥ
ശിവശങ്കർ മുൻകൈയെടുത്താണ് ‘ജനങ്ങളുടെ ഡേറ്റ ബേസ്‘ അമേരിക്കൻ കമ്പനിക്കു വിറ്റതെന്നും അതിലൂടെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കോടികൾ സമ്പാദിച്ചുവെന്നുമുള്ള വിശ്വസിക്കാനാവാത്ത കാര്യങ്ങളും ചതിയുടെ പത്മവ്യൂഹത്തിൽ വിശദീകരിക്കുന്നുണ്ട്. ശിവശങ്കർ തന്നെ പാർവതിയെന്നാണ് വിളിച്ചിരുന്നതെന്നും തന്റെ കൈയിൽ പാർവതി എന്ന് പച്ചകുത്തിയിരുന്നെന്നും ആത്മകഥയിൽ പറയുന്നു. പച്ച കുത്തിയ ചിത്രവും ശിവശങ്കറുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Thomas Isaac criticized Swapna Suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here