‘ടീമിലെ അന്തരീക്ഷം വളരെ മികച്ചത്’; രോഹിത് ശർമയെ പുകഴ്ത്തി വിരാട് കോലി

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ പുകഴ്ത്തി മുൻ ക്യാപ്റ്റൻ വിരാട് കോലി. ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയതുമുതൽ ടീമിലെ അന്തരീക്ഷം വളരെ മികച്ചതാണെന്ന് കോലി പറഞ്ഞു. വലിയ ടൂർണമെൻ്റുകൾ എങ്ങനെ വിജയിക്കാമെന്നാണ് തങ്ങളുടെ ചർച്ചകളെന്നും കോലി സ്റ്റാർ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“വലിയ ടൂർണമെൻ്റുകൾ എങ്ങനെ വിജയിക്കാമെന്നാണ് എപ്പോഴും ഞങ്ങളുടെ ചർച്ച. ഞങ്ങളുടെ തയ്യാറെടുപ്പുകളും ആസൂത്രണവും അത്തരത്തിലാണ്. തിരികെയെത്തിയതുമുതൽ ടീമിലെ അന്തരീക്ഷം വളരെ മികച്ചതാണ്. ടീം അംഗങ്ങൾക്കിടയിൽ ആരോഗ്യകരമായ സൗഹൃദങ്ങളുണ്ടെങ്കിൽ ടീമിനു വേണ്ടി അവർ എന്ത് ചെയ്യാനും തയ്യാറാവും. അതുകൊണ്ട് തന്നെ ഞങ്ങളുടെ വീക്ഷണവും കളിയെ മനസിലാക്കലും എപ്പോഴും ഒരുപോലെയാണ്. എത്ര ചെറുതാണെങ്കിലും എല്ലാ പഴുതും അടയ്ക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അത്തരം കാര്യങ്ങൾ പരിഹരിച്ച് ഞങ്ങൾ മുന്നോട്ടുപോകും. എല്ലാവരും ആത്‌മവിശ്വാസത്തിലാണ്. തയ്യാറെടുപ്പുകളൊക്കെ കഴിഞ്ഞു. സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യും എന്നത് മാത്രമാണ് കാര്യം.”- കോലി പറഞ്ഞു.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. മെൽബണിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം. മഴ വില്ലനായേക്കുമെന്ന് ആശങ്കയുണ്ടെങ്കിലും മെൽബണിലെ കാലാവസ്ഥ മെച്ചപ്പെടുകയാണെന്നാണ് വിവരം.
Story Highlights: virat kohli about rohit sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here