ചൈനീസ് പടക്കങ്ങളും വിളക്കും വേണ്ട; ആസ്മയ്ക്ക് കാരണമാകുമെന്ന് പ്രചാരണം; 24 FACT CHECK

ദീപാവലി ആഘോഷങ്ങള്‍ക്കിടയാണ് രാജ്യം. പടക്കം പൊട്ടിച്ചും വെളിച്ചം വിതറിയും സന്തോഷത്തിന്റെ ആഘോഷം. ഇതിനിടയില്‍ പടക്കത്തെ കുറിച്ച് ചില വ്യാജ വാര്‍ത്തകളും സ്‌ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മിഡിയയില്‍ കറങ്ങിനടക്കുന്നുണ്ട്. ഇന്ത്യയില്‍ ആസ്മ പടര്‍ത്തുന്ന ചൈനീസ് പടക്കങ്ങളെ കുറിച്ചുള്ള ചില സന്ദേശങ്ങളാണ് ഉള്ളടക്കം.
ഇന്ത്യയില്‍ ആസ്മയും നേത്രരോഗങ്ങളും പടര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക ചൈനീസ് പടക്കങ്ങളെക്കുറിച്ചും അലങ്കാര വിളക്കുകളെക്കുറിച്ചുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരം ചൈനീസ് പടക്കങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന അറിയിപ്പെന്ന രീതിയിലാണ് സന്ദേശങ്ങള്‍. നിരവധി പേരാണ് ഇത് സംബന്ധിച്ച സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവയ്ക്കുന്നത്.
ആസ്മ പടര്‍ത്താന്‍ കാര്‍ബണ്‍ മോണോക്സൈഡ് പുറത്തുവിടുന്ന പ്രത്യേക തരം പടക്കങ്ങള്‍ ചൈന ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നും നേത്രരോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രത്യേക തരം അലങ്കാര വിളക്കുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നുമാണ് സന്ദേശത്തിലുള്ളത്. ദീപാവലി ആഘോഷങ്ങള്‍ക്കായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും വാര്‍ത്തയ്ക്കൊപ്പം പറയുന്നു.
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും സ്‌ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്യരുതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്
Story Highlights: chinese firecrackers will cause asth asthma 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here