കളി കണ്ട് ആഘോഷിച്ചെന്ന് ഗൂഗിൾ സിഇഒ; ‘ചൊറിഞ്ഞ’ പാക് ആരാധകന് മറുപടി നൽകിയ ട്വീറ്റ് വൈറൽ

‘ചൊറിഞ്ഞ’ പാക് ആരാധകന് മറുപടി നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇന്നലെ പാകിസ്താനെതിരെ അവസാന മൂന്നോവർ കണ്ട് ദീപാവലി ആഘോഷിച്ചു എന്ന സുന്ദർ പിച്ചൈയുടെ ട്വീറ്റിൽ മറുപടിയുമായെത്തിയ പാക് ആരാധകനാണ് സുന്ദർ പിച്ചൈ മറുപടി നൽകിയത്. പിച്ചൈയുടെ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Did that too:) what a spell from Bhuvi and Arshdeep
— Sundar Pichai (@sundarpichai) October 24, 2022
പിച്ചൈയുടെ ട്വീറ്റിനു മറുപടിയായി ആദ്യ മൂന്നോവർ കാണണമെന്ന് ഒരു പാക് ആരാധകൻ കുറിച്ചു. ഇതിന് ‘ആദ്യത്തെ മൂന്നോവറും കണ്ടു. ഭുവിയുടെയും അർഷ്ദീപിൻ്റെയും എന്ത് നല്ല സ്പെല്ലുകളായിരുന്നു’ എന്ന് പിച്ചൈ മറുപടി നൽകി.

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: sundar pichai twitter pakistan fan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here