പൊതുസ്ഥലത്ത് പാന്‍മസാല ഉപയോഗിക്കുന്ന ദൃശ്യങ്ങളിലുള്ളത് കേരള പൊലീസല്ല; പ്രചരിക്കുന്ന വാര്‍ത്ത വ്യാജം[24 Fact Check]

തിരുവനന്തപുരം ജില്ലയിലെ വെമ്പായത്ത് പൊതുസ്ഥലത്തുവച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ പാന്‍ മസാല ഉപയോഗിക്കുന്നു എന്ന തരത്തില്‍ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം. (fake news against kerala police 24 fact check)
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വെമ്പായത്ത് പൊലീസ് യൂണിഫോം ധരിച്ച ഒരാള്‍ പാന്‍ മസാല പോലുള്ള ഒരു വസ്തു ഉപയോഗിക്കുന്നതായാണ് വിഡിയോയിലുള്ളത്. കേരള പൊലീസിനെ പരിഹസിക്കുന്ന ക്യാപ്ഷനോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന വിഡിയോയിലുള്ളത് കേരള പൊലീസല്ല. മറ്റൊരു സംസ്ഥാനത്തെ രജിസ്‌ട്രേഷനുള്ള കാറില്‍ എത്തിയ ഇതര സംസ്ഥാന പൊലീസ് യൂണിഫോമിലെത്തിയ ആളാണ് വിഡിയോയിലുള്ളത്. പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിച്ചെന്നും കേരള പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ വാസ്തവവിരുദ്ധമാണെന്നും വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന്‍ അറിയിച്ചു.
Story Highlights: fake news against kerala police 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here