വി എസിന്റെ വീട്ടിലെത്തി പിറന്നാള്‍ ആശംസിച്ച് ഗവര്‍ണര്‍

വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഗവര്‍ണര്‍ വി എസിന് പിറന്നാള്‍ ആശംസിച്ചാണ് മടങ്ങിയത്. ഗവര്‍ണര്‍ വി എസിനെ നേരിട്ട് കണ്ടില്ലെന്ന് മകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ഗവര്‍ണര്‍ ഇടക്കിടെ വിളിച്ച് വി എസ് അച്യുതാനന്ദന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കാറുണ്ടെന്നും മകന്‍ പറഞ്ഞു. (governor arif muhammed khan visits vs achuthanandan home)
മുന്‍പ് ആശംസകള്‍ അറിയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ വീട്ടിലേക്ക് വരുമെന്ന് ഗവര്‍ണര്‍ പറഞ്ഞതായി അരുണ്‍ കുമാര്‍ പറഞ്ഞു. വി എസിന്റെ ആരോഗ്യസ്ഥിതിയൊക്കെ അറിയാം. വന്നാല്‍ത്തന്നെ ബുദ്ധിമുട്ടിക്കില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞതെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: governor arif muhammed khan visits vs achuthanandan home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here