Advertisement

മാനസികാരോഗ്യം ശ്രദ്ധിക്കണം; സ്വയം വിലയിരുത്താം ചില കാര്യങ്ങളെ

October 25, 2022
Google News 2 minutes Read
Mental Health Signs You Are Experiencing

മാനസികാരോഗ്യമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത, അതീവ പ്രാധാന്യത്തോടെ കാണേണ്ട ഒരവസ്ഥ. ജീവിത ശൈലിയും രോഗങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ജോലിയും തുടങ്ങി നിരവധി കാരണങ്ങളാല്‍ മാനസികാരോഗ്യത്തിന് ക്ഷതം സംഭവിച്ചേക്കാം. നിങ്ങളുടെ മാനസികാരോഗ്യം എങ്ങനെയാണിപ്പോള്‍? ചില കാര്യങ്ങളിലൂടെ അത് സ്വയം കണ്ടെത്താനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.(Mental Health Signs You Are Experiencing)

ഒരു കാര്യവും ചെയ്യാന്‍ ആവേശമോ താത്പര്യമോ ഇല്ലാതിരിക്കുകയും എന്തെങ്കിലും ചെയ്യാനോ നേടാനോ ഉള്ള ആഗ്രഹം നഷ്ടപ്പെടുകയുമാണോ? എങ്കില്‍ നിങ്ങള്‍ മാനസികമായി സ്‌ട്രെസ് അനുഭവിക്കുന്നുണ്ടെന്നതിന്റെ സൂചനയാകാം.

മറ്റൊന്നാണ് മറവി. മടിയും തളര്‍ച്ചയും പോലെ മാനസികാരോഗ്യത്തെ ബാധിക്കുന്ന മറ്റൊന്നാണ് മറവി. മറവിക്കൊപ്പം എന്തെങ്കിലും ചെയ്താല്‍ അതൃപ്തി, ഉത്സാഹക്കുറവ് എന്നിവയും നിങ്ങള്‍ക്കുണ്ടോയെന്ന് പരിശോധിക്കുക.

എന്നെക്കൊണ്ട് ഒന്നും ചെയ്യാനാകില്ല എന്ന തോന്നല്‍ ഉണ്ടാകുന്നത് തന്നെ ആത്മവിശ്വാസമില്ലാത്തതിന്റെ പ്രധാന ലക്ഷണമാണ്. ഞാന്‍ ചെയ്താല്‍ ശരിയാകില്ല, എനിക്ക് പറ്റുന്നില്ല, വയ്യ തുടങ്ങിയ ചിന്തകള്‍ എല്ലാം കൂടി ഒരുമിച്ച് മനസിലേക്ക് കുത്തിനിറയ്ക്കാതിരിക്കുക.

നെഗറ്റീവ് ആയിട്ടുള്ള അനുഭവങ്ങളും ആസ്വദിക്കാന്‍ ഇടയ്ക്ക് ശ്രമിക്കണം. പെട്ടന്നുള്ള വീഴ്ചകളില്‍ പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും. ഞാന്‍ എന്താണ്, എന്റെ അനുഭവങ്ങള്‍ എങ്ങനെയാണ്? ഞാന്‍ ആരാകേണ്ടതാണ് എന്നൊക്കെ ഇടയ്ക്ക് ചിന്തിച്ച് സ്വയം വിലയിരുത്തുക.

Read Also: സിഗരറ്റിനോടുള്ള ആസക്തി നിയന്ത്രിക്കാനാകുന്നില്ലേ?; മയോക്ലിനിക്കിന്റെ ഈ നിര്‍ദേശങ്ങള്‍ ക്രമമായി പാലിച്ചുനോക്കൂ

നിങ്ങളുടെ കുടുംബം, സഹപ്രവര്‍ത്തകര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവരോടൊക്കെ പെരുമാറുന്നത് ശ്രദ്ധിക്കുക. ജോലി സമയത്ത് നിങ്ങള്‍ ദേഷ്യപ്പെടുകയോ ജോലിഭാരം അധികമാകുകയോ ചെയ്താല്‍ വളരെ ബുദ്ധിമുട്ടാണ്. ഇത് മാനസികാരോഗ്യത്തെ കൂടുതല്‍ ബാധിക്കും. അനിയന്ത്രിതമായ രോഷം ചെയ്യുന്ന ജോലിയെ സാരമായി ബാധിക്കുമെന്ന് ചിന്തിച്ച് മനസിലാക്കുക.

Story Highlights: Mental Health Signs You Are Experiencing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here