Qatar World Cup: ലോക കാൽപന്ത് മേളയ്ക്ക് ആവേശം കൂട്ടാൻ മോഹൻലാലും ഖത്തറിലേക്ക്

കാൽപന്തിന്റെ ലോകമേളക്കായി ലോകം മുഴുവൻ ഖത്തറിൽ എത്തുമ്പോൾ
ആവേശത്തിന് കൂട്ടായി മലയാളത്തിന്റെ മെഗാതാരം മോഹൻലാലും ഖത്തറിലേക്ക് എത്തുന്നു. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കും സംയുക്തമായാണ് മോഹൻലാൽസ് സല്യൂട്ടേഷൻ ടു ഖത്തർ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത് ( Qatar World Cup Mohanlal ).
Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത് കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും
ഒക്‌ടോബർ 30നു നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാൽ ഖത്തറിലെത്തും. ഐ പേയും അൽ ജസീറ എക്സ്ചേഞ്ചുമാണ് പരിപാടിയുടെ പ്രായോജകർ. മോഹൻലാൽസ് സല്യൂട്ടേഷൻ ടു ഖത്തറിന്റെ അനൗൺസ്മെന്റ് വീഡിയോ ലോഞ്ച് റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്നു.
Story Highlights: Mohanlal will arrive in Doha on 30th to add to the Sidelights excitement of the Qatar World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here