Advertisement

വിഴിഞ്ഞം സമരം; പൊലീസ് സംരക്ഷണം സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വിശദമാക്കാൻ നിർദേശിച്ച് ഹൈക്കോടതി

October 25, 2022
Google News 1 minute Read

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിൽ പൊലീസ് സംരക്ഷണം സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വിശദമാക്കാൻ ഹൈക്കോടതി സർക്കാരിന് വെള്ളിയാഴ്ച വരെ സമയം നൽകി.
ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികളിലാണ് ഹൈക്കോടതി നടപടി.

എന്ത് സാഹചര്യത്തിലാണെങ്കിലും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കോടതി നിലപാട്. റോഡ് ഉപരോധത്തിന്റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സിംഗിൾ ബഞ്ച് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

Read Also: വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുനീക്കാനുള്ള സമയപരിധി ഇന്ന് തീരും, പൊളിക്കില്ലെന്ന് സമരസമിതി

ഇക്കഴിഞ്ഞ സെപ്റ്റംബർ 1 നാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നായിരുന്നു കോടതി നിർദേശം.

Story Highlights: Police Protection on Vizhinjam Port Protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here