Advertisement

കോടതി മുറിയ്ക്കുള്ളില്‍ വനിതാ അഭിഭാഷകര്‍ മുടി ശരിയാക്കരുത്; നോട്ടീസ് വിവാദമായതോടെ പിന്‍വലിച്ച് പുനെ ജില്ലാ കോടതി

October 25, 2022
Google News 4 minutes Read

കോടതി മുറിയ്ക്കുള്ളില്‍ വച്ച് മുടി ശരിയാക്കരുതെന്ന് വനിതാ അഭിഭാഷകരോട് നിര്‍ദേശിക്കുന്ന നോട്ടീസ് വിവാദമായതോടെ നിര്‍ദേശം പിന്‍വലിച്ച് പുനെ ജില്ലാ കോടതി. വനിതാ അഭിഭാഷകര്‍ കോടതി മുറിയ്ക്കുള്ളില്‍ വച്ച് മുടി ശരിയാക്കുന്നത് കോടതി നടപടിക്രമങ്ങളെ ബാധിക്കുന്നുവെന്ന് കാണിച്ചായിരുന്നു നോട്ടീസ് പുറത്തിറങ്ങിയിരുന്നത്. വനിതാ അഭിഭാഷകര്‍ സ്വന്തം മുടി ശരിയാക്കുന്നതില്‍ കോടതിയുടെ ശ്രദ്ധ തിരിയേണ്ട കാര്യമെന്താണെന്ന് ചോദിച്ച് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോടതി നോട്ടീസില്‍ നിന്ന് പിന്നോട്ടുപോയത്. ( Pune court notice asks women lawyers not to fix their hair in court withdrawn later)

പുനെ ജില്ലാ കോടതി രജിസ്ട്രാറിന്റെ പേരിലാണ് നോട്ടീസ് പുറത്തിറങ്ങിയത്. വനിതാ അഭിഭാഷകര്‍ കോടതിയില്‍ വച്ച് ഇടക്കിടെ സ്വന്തം മുടി ശരിയാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് കോടതിയുടെ ശ്രദ്ധ തിരിക്കുമെന്നും അതിനാല്‍ വനിതാ അഭിഭാഷകര്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് പിന്തിരിയണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.

Read Also: മഞ്ഞില്‍ പടരുമോ ചുവപ്പ്; ഹിമാചലില്‍ പ്രതീക്ഷയോടെ സിപിഐഎം

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ഉള്‍പ്പെടെയുള്ളവര്‍ നോട്ടീസിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. വനിതാ അഭിഭാഷകര്‍ കാരണം ആരുടെ ശ്രദ്ധയാണ് തെറ്റുന്നതെന്നും, എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നും ഇന്ദിര ജയ്‌സിംഗ് സൂചിപ്പിച്ചു. ശനിയാഴ്ചയാണ് കോടതി നോട്ടീസ് പിന്‍വലിച്ചതെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

Story Highlights: Pune court notice asks women lawyers not to fix their hair in court withdrawn later

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here