Advertisement

എൽദോസിനെതിരായ പീഡനക്കേസ്; കോൺ​ഗ്രസ് വനിതാ പ്രവർത്തക വാട്ട്സാപ്പിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിക്കാരി

October 26, 2022
Google News 2 minutes Read
complaint Eldhose Kunnappilly Congress woman worker threatening

കേസിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് തുടർച്ചയായി ഭീഷണി കോളുകൾ വരുകയാണെന്ന് എൽദോസിനെതിരായ പീഡനക്കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. കോൺ​ഗ്രസിലെ ഒരു വനിതാ പ്രവർത്തകയാണ് ഭീഷണി സന്ദേശം അയക്കുന്നത്. മൊഴി നൽകരുത് എന്നാണ് പ്രധാന ആവശ്യം. നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ വാട്ട്സാപ്പിൽ നിന്ന് മെസേജ് അയക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ( complaint against Eldhose Kunnappilly, Congress woman worker threatening ).

അദ്ദേഹത്തിന്റെ ഭാര്യയുമായുള്ള തന്റെ വാട്ട്സാപ്പ് ചാറ്റിലെ ചില കാര്യങ്ങൾ ഡിലീറ്റ് ചെയ്ത ശേഷം മറ്റൊരു തരത്തിൽ ഇതിനെ ഉപയോ​ഗിക്കുകയാണ്. പരാതി നൽകിയതോടെ ലോകത്തെ ഏറ്റവും മോശപ്പെട്ട സ്ത്രീയായാണ് തന്നെ ചിത്രീകരിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളെ ഉപയോ​ഗപ്പെടുത്തി തന്നെ അപകീർത്തിപ്പെടുത്തുകയാണ് എം.എൽ.എ.

ഇതിലേക്ക് രാഷ്ട്രീയത്തെ വലിച്ചിഴയ്ക്കുകയാണ്. അഞ്ച് വർഷം മുൻപ് താൻ ഒരു കോൺ​ഗ്രസുകാരിയായിരുന്നു. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നൽകും. പി.ആർ വർക്കിന്റെ ഭാ​ഗമായല്ല എം.എൽ.എയെ പരിചയപ്പെട്ടത്. മാനസികമായി പീഡിപ്പിക്കുകയാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എം.എൽ.എയാണെന്നും പരാതിക്കാരി പറയുന്നു. കോൺ​ഗ്രസ് നേതൃത്വത്തിൽ നിന്ന് നീതി ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും അവർ വ്യക്തമാക്കുന്നു.

Read Also: പീഡനകേസ്; എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് മൂന്നാം തവണയാണ് എൽദോസ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. നിലവില്‍ 17 മണിക്കൂറോളം എല്‍ദോസിനെ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ മറുപടികള്‍ നല്‍കുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. നിലവില്‍ ലഭിച്ച മറുപടികളും തെളിവുകളും നിരത്തി ചോദ്യംചെയ്യല്‍ കടുപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനുശേഷം അറസ്റ്റിലേക്ക് കടക്കാനാണ് തീരുമാനം.

ഇതിനിടെ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. എം.എല്‍.എക്കെതിരെ വധശ്രമത്തിന് തെളിവുണ്ടായിട്ടും കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നതാണ് പ്രോസിക്യൂഷന്‍ വാദം. പരാതിക്കാരി ഇന്ന് വഞ്ചിയൂര്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കും. അഭിഭാഷകന്റെ ഓഫീസിലിട്ട് മര്‍ദിച്ചത് ഉള്‍പ്പെടെയുള്ള പരാതിയില്‍ എല്‍ദോസിനെതിരെ വഞ്ചിയൂര്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.

Story Highlights: complaint against Eldhose Kunnappilly, Congress woman worker threatening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here