Advertisement

കണ്ണ് കെട്ടി കൊല്ലത്ത് ഇറക്കിവിട്ടു; ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അഷറഫ് തിരിച്ചെത്തിയത് 3 ദിവസത്തിന് ശേഷം

October 26, 2022
Google News 1 minute Read
Kidnapping Ashraf returned home

കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അഷറഫ് തിരികെയെത്തിയത് മൂന്നു ദിവസങ്ങൾക്ക് ശേഷം. ഇന്നലെ രാത്രിയാണ് അഷറഫ് വീട്ടിലെത്തിയത്. തന്നെ ഇന്നലെ രാവിലെ കൊല്ലത്ത് കണ്ണ് കെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷറഫ് വെളിപ്പെടുത്തുന്നത്.

കണ്ണ് കെട്ടി ഹെൽമെറ്റ്‌ ധരിപ്പിച്ചാണ് ക്വട്ടേഷൻ സംഘം വാഹനത്തിൽ കൊണ്ടുപോയത്. കൊല്ലത്ത് നിന്ന് ബസ്സ് കയറിയാണ് കോഴിക്കോട്ടെത്തിത്തിയത്. തട്ടിക്കൊണ്ടു പോകലിനിടെ മൊബൈൽ ഫോൺ നഷ്ടമായതിനാൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. അഷറഫിൽ നിന്ന് വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

Read Also: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അഷറഫ് തിരികെ വീട്ടിലെത്തി

അഷ്‌റഫിനെ തട്ടികൊണ്ട് പോയ കേസിൽ മുഖ്യപ്രതി അറസ്റ്റിലായിരുന്നു. മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹറിനെ (33) ആണ് കോഴിക്കോട് റൂറൽ എസ്പി ആർ. കറപ്പസ്വാമിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്.

Story Highlights: Kidnapping Ashraf returned home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here