Advertisement

കൊച്ചി കുണ്ടന്നൂർ ബാറിൽ വെടിവെപ്പ്

October 26, 2022
Google News 1 minute Read

കൊച്ചി കുണ്ടന്നൂർ ബാറിൽ വെടിവെപ്പ്. കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയവർ തമ്മിൽ വെടിവെക്കുകയായിരുന്നു. മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ഭിത്തിയിലേക്കാണ് വെടിവച്ചത്. വൈകിട്ട് നാല് മണിക്കാണ് സംഭവമുണ്ടായതെങ്കിലും ബാർ അധികൃതർ സംഭവം മറച്ചുവെക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഫൊറൻസിക് സംഘം നാളെ ഇവിടെ പരിശോധന നടത്തും.

Story Highlights: kochi bar shooting update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here