Advertisement

കുണ്ടന്നൂർ ബാറിലെ വെടിവെപ്പ്: പ്രതികൾ പിടിയിൽ

October 26, 2022
Google News 1 minute Read

കൊച്ചി കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിലുണ്ടായ വെടിവെപ്പിൽ പ്രതികൾ പിടിയിൽ. അഡ്വ. ഹരോൾഡ്, റോജൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. റോജൻ മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ്. ഇന്ന് വൈകിട്ട് 4 മണിക്കാണ് സംഭവമുണ്ടായത്. സംഭവം റിപ്പോർട്ട് ചെയ്യാൻ വീണ്ടും വൈകി. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പൊലീസിനു സാധിച്ചു.

മദ്യപിക്കാനെത്തിയവർ തമ്മിൽ വെടിവെക്കുകയായിരുന്നു. മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ഭിത്തിയിലേക്കാണ് വെടിവച്ചത്. വൈകിട്ട് നാല് മണിക്കാണ് സംഭവമുണ്ടായതെങ്കിലും ബാർ അധികൃതർ സംഭവം മറച്ചുവെക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

Story Highlights: kundannoor bar shooting arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here