Advertisement

‘പാകിസ്താനാണെങ്കിൽ 40 റൺസിനു തോറ്റേനെ’; കോലിയെ കണ്ട് പഠിക്കണമെന്ന് കമ്രാൻ അക്‌മൽ

October 26, 2022
Google News 2 minutes Read
kamran akmal virat kohli

പാകിസ്താനെതിരായ വിരാട് കോലിയുടെ ഇന്നിംഗ്സിനെ പുകഴ്ത്തി മുൻ പാക് താരം കമ്രാൻ അക്‌മൽ. ഇങ്ങനെ ഒരു സാഹചര്യത്തിൽ പാകിസ്താനായിരുന്നെങ്കിൽ പാകിസ്താൻ 40 റൺസിനു തോൽക്കുമായിരുന്നു എന്ന് അക്‌മൽ പറഞ്ഞു. പാകിസ്താനിലെ യുവതാരങ്ങൾ കോലിയെ കണ്ട് പഠിക്കണമെന്നും താരം തൻ്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു. (kamran akmal virat kohli)

Read Also: പാകിസ്താനെതിരായ മത്സരത്തിനു ശേഷമുള്ള കോലിയുടെ ആഹ്ലാദപ്രകടനം റോമൻ റെയ്ൻസിനുള്ള അംഗീകാരമെന്ന് മാനേജർ

“വേറെ ഏത് ബാറ്റർ ആയിരുന്നാലും മത്സരം ഈ നിലയിലേക്ക് എത്തില്ലായിരുന്നു. ഇത് പാകിസ്താനായിരുന്നെങ്കിൽ 30-40 റൺസിനു തോറ്റേനെ. ഇത്ര സമ്മർദ്ദം നമുക്ക് താങ്ങാനാവില്ല. പാകിസ്താനിലെ അണ്ടർ 15, അണ്ടർ 19 ക്രിക്കറ്റ് കളിക്കുന്നവർ കോലിയുടെ ഇന്നിംഗ്സ് മുഴുവൻ കാണണം. ഒരു കളി എങ്ങനെ ഫിനിഷ് ചെയ്യണമെന്ന പരിശീലനമാവും അത്. മത്സരത്തിന്റെ അവസാന ഓവറുകളിൽ ഹാരിസ് റൗഫിനും മുഹമ്മദ് നവാസിനുമെതിരെ കളിച്ച ഷോട്ടുകൾ അദ്ദേഹത്തിനു മാത്രമേ കളിക്കാനാവൂ. റൗഫിനെതിരെ അടിച്ച സ്‌ട്രെയ്റ്റ് സിക്‌സ് മറ്റൊരാൾക്കും അടിക്കാൻ കഴിയില്ല.”- കമ്രാൻ അക്‌മൽ പറഞ്ഞു.

മത്സരത്തിൽ 53 പന്തുകളിൽ നിന്ന് 82 റൺസെടുത്ത കോലി പുറത്താവാതെ നിന്നു. കോലി തന്നെയാണ് കളിയിലെ താരം.

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.

Read Also: ലഭിച്ചത് തണുത്ത ഭക്ഷണം; ഓസ്ട്രേലിയയിലെ സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights: pakistan kamran akmal virat kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here