വെള്ളായണി കായലിൽ രണ്ട് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മത്സ്യ വിത്ത് നിക്ഷേപ പദ്ധതിയുടെ ഭാഗമായി വെള്ളായണി കായലിൽ രണ്ട് ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേർന്നാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ നിർവഹിച്ചു.
മത്സ്യ ബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന ഒട്ടേറെ ആളുകൾ വെള്ളായണി കായലിനെ ആശ്രയിക്കുന്നുണ്ട്. ഇവർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2022- 23 ജനകീയ ആസൂത്രണ പദ്ധതിയിൽ മത്സ്യവിത്ത് നിക്ഷേപം ഉൾപ്പെടുത്തുകയായിരുന്നു. അടുത്തവർഷം നാടൻ കൊഞ്ചു കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വെള്ളായണി കായലിനെ സംരക്ഷിക്കാനും വിവിധ കായൽ സൗഹൃദ പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് 100 കോടിരൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
Story Highlights: Two lakh fish were deposited in Vellayani lake