Advertisement

ഓൺലൈൻ വഴി പലഹാരം വാങ്ങിയ യുവതിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപ

October 26, 2022
Google News 1 minute Read

മുംബൈയിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിക്ക് 2.4 ലക്ഷം രൂപ നഷ്ടപ്പെട്ടു. ദീപാവലിക്ക് മധുരപലഹാരങ്ങൾ വാങ്ങുന്നതിനിടെയാണ് 49 കാരി പറ്റിപ്പിന് ഇരയായത്. പൊലീസിൻ്റെ സമയോചിതമായ ഇടപെടൽ മൂലം നഷ്ടപ്പെട്ട തുകയിയുടെ ഭൂരിഭാഗവും വീണ്ടെടുക്കാൻ കഴിഞ്ഞു.

മുംബൈ അന്ധേരിയിൽ താമസിക്കുന്ന പൂജ ഷാ ഫുഡ് ഡെലിവറി ആപ്പിൽ മധുരപലഹാരങ്ങൾ ഓർഡർ ചെയ്യുകയും ഓൺലൈനായി 1000 രൂപ അടയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പണം അടയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടർന്ന് ഗൂഗിൾ വഴി മധുരപലഹാരക്കടയുടെ നമ്പർ കണ്ടെത്തി വിളിച്ചു. ഫോൺ എടുത്ത ആൾ ക്രെഡിറ്റ് കാർഡ് നമ്പറും ഒടിപിയും പങ്കിടാൻ ആവശ്യപ്പെട്ടു.

വിവരം കൈമാറി മിനിറ്റുകൾക്കകം യുവതിയുടെ അക്കൗണ്ടിൽ നിന്ന് 2,40,310 രൂപ പിൻവലിച്ചു. ഓഷിവാര സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് 2,27,205 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് തടയാൻ പൊലീസിന് കഴിഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പ്രതിയെ കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

Story Highlights: Woman Tries To Order Sweets Online Loses ₹ 2.4 Lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here