അമ്മാവൻ വഴക്ക് പറഞ്ഞു, 16കാരന്റെ വടിവാൾ വീശി ആക്രമണം; സർക്കാർ ബസിന്റെ ചില്ലുകൾ തകർത്തു

മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം നടത്തി.സർക്കാർ ബസിന്റെ ചില്ലുകൾ തകർത്തു. ഡ്രൈവറെ വാൾ കാണിച്ചു ഭീഷണിപ്പെടുത്തി. തന്റെ അമ്മാവൻ വഴക്ക് പറഞ്ഞതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു.
സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളുടെയും ചില്ലുകൾ തകർത്തു. അക്രമി സ്ഥിരം കുറ്റവാളി എന്ന് പൊലീസ് അറിയിച്ചു. ബസ് ഡ്രൈവർക്ക് പരുക്കേൽക്കുകയും പൊതു വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.
ബസ് ഡ്രൈവർ പൊലീസിന് പരാതി നൽകി. പ്രതി ബസിന്റെ മുൻ ഭാഗം തകർത്തതായും ഏകദേശം 70,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പൊലീസ് അറിയിച്ചു. തുടർന്ന് പ്രതി ഓട്ടോറിക്ഷയും വാട്ടർ ടാങ്കും തകർത്തതായി പരാതിയിൽ പറയുന്നു.
Story Highlights : 16 yr old sword attack on bus driver
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here