Advertisement

ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്നൊടുക്കും

October 27, 2022
Google News 2 minutes Read
Bird flu detected at Haripad Municipality

ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്നൊടുക്കും. രോഗബാധിത മേഖലയിലെ 20,471 താറാവുകളെയാണ് കൊല്ലുക. 15 തദ്ദേശ സ്ഥാപനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് ( Bird flu detected at Haripad Municipality ).

പക്ഷിപ്പനി പ്രതിരോധ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗ ബാധിത മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 20000 ത്തോളം പക്ഷികളെ കൊല്ലാനാണ് തീരുമാനം. ആദ്യഘട്ടം ഇന്നാരംഭിക്കും. ഇതിനായി എട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.

Read Also: പ്രശസ്തസാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഓർമകൾക്ക് അഞ്ച് വർഷം

രോഗം പടരുന്നത് തടയാൻ ഹരിപ്പാടിന് പുറമെയുള്ള 15 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ പക്ഷികളുടെ വിപണനവും, കടത്തലും ജില്ല കലക്ടർ നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവരെ പിടികൂടാനായി തഹസീൽദർമാരുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

Read Also: മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ; ഗവർണർ യുപിയിലും

കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ക്രിസ്തുമസ് ഉൾപ്പടെയുള്ള സീസൺ വിപണനം പ്രതീക്ഷിച്ച കർഷകർക്ക് കനത്ത തിരിച്ചടിയാണ് അപ്രതീക്ഷിതമായി വന്ന പക്ഷിപ്പനി.

Story Highlights: Bird flu detected at Haripad Municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here