Advertisement

പ്രശസ്തസാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഓർമകൾക്ക് അഞ്ച് വർഷം

October 27, 2022
Google News 2 minutes Read
Five years of punathil kunjabdulla memories

പ്രശസ്തസാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഓർമകൾക്ക് അഞ്ച് വർഷം. നോവൽ, ചെറുകഥ, ഓർമകുറിപ്പുകൾ, യാത്രാവിവരണങ്ങൾ തുടങ്ങി എഴുത്തിന്റെ നിരവധി മേഖലകളിൽ സജീവമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള ( Five years of punathil kunjabdulla memories ).

ലളിതവും അനായാസവുമായി കഥ പറഞ്ഞു പുനത്തിൽ. ജീവിതത്തിന്റെ സങ്കീർണതകളും ദുരനുഭവങ്ങളും പങ്കുവക്കുമ്പോഴും വാക്കുകളിൽ നർമം പൊതിഞ്ഞ എഴുത്തുകാരൻ. ആധുനികതയെ തന്റേതായ ശൈലിയിൽ പരിഹസിക്കുമ്പോഴും പുരോഗമന ആശയങ്ങളെ സ്വാഗതം ചെയ്തു.

Read Also: എളംകുളത്തെ കൊലപാതകം; കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശി എന്ന് സ്ഥിരീകരിച്ചു

ആശുപത്രി പശ്ചാത്തലമുള്ളവയായിരുന്നു പുനത്തിലിന്റെ കഥകളിൽ ഏറെയും. കന്യാവനങ്ങളിലെ റസിയയും ഹബീബും റസൂൽ അമീനിലെ മീൻകാരനും മനുഷ്യന്റെ ജീവിതാസക്തികളും ജയപരാജയങ്ങളും വരച്ചിടുന്നു.

പുനത്തിൽ എഴുതുമ്പോൾ നിരാശകൾക്കും ദുഖത്തിനുമിടയിലും സ്‌നേഹത്തിന്റെ മിന്നലാട്ടം തെളിയുന്നത് കാണാം. ഏതു പ്രതിസന്ധിയിലും ജീവിതത്തോട് അടങ്ങാത്ത സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങൾ. ജീവിതവും കഥയും തമ്മിൽ ഇടകലർന്ന എഴുത്തുകൾ പലപ്പോഴും വായനക്കാരെ വിസ്മയിപ്പിച്ചു.

വടക്കൻ മലബാറിലെ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥ പറയുന്ന സ്മാരകശിലകൾ പുനത്തിലിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി.

Read Also: താമരശേരി തട്ടി കൊണ്ടുപോകൽ; പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ

മലമുകളിലെ അബ്ദുള്ള, മരുന്ന്, പരലോകം തുടങ്ങി നിരവധി രചനകൾ. കേരളസാഹിത്യ അക്കാദമി പുരസ്കരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും പുനത്തിലിന് സമ്മാനിച്ചു. ജീവിതത്തേയും സാഹിത്യത്തേയും തന്റേതായ രീതിയിൽ മാത്രം കണ്ട സർഗധനനായ എഴുത്തുകാരൻ വിടവാങ്ങിയത് 2017 ഒക്ടോബർ ഇരുപത്തി ഏഴിനാണ്.

Story Highlights: Five years of punathil kunjabdulla memories

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here