Advertisement

കര്‍മ്മം കൊണ്ട് ഡോക്ടര്‍, ധര്‍മ്മം കൊണ്ട് എഴുത്തുകാരന്‍

October 27, 2017
Google News 1 minute Read
punathil new

വൈദ്യശാസ്ത്ര രംഗത്ത് നിന്ന് മലയാള സാഹിത്യ ലോകത്തേക്ക് എത്തിയ അപൂര്‍വ്വം സാഹിത്യകാരില്‍ ഒരാളായിരുന്നു പുനത്തില്‍.  പുനത്തില്‍ എന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള വരികളിലൂടെ വായനക്കാരുടെ മനസിനെയാണ് സുഖപ്പെടുത്തിയത്. ബഷീറിന് ശേഷം എഴുത്തിന് ഒരു  പുതിയ സൗന്ദര്യം നല്‍കിയ എഴുത്തുകാരനാണ് ഇന്ന് മലയാള സാഹിത്യത്തിന് നഷ്ടമായത്. സാഹിത്യത്തിലെ അത് വരെ തുടര്‍ന്ന് വന്ന നിയമങ്ങളേയും രീതികളേയും ശൈലികളേയും ബഷീറിനെ പോല തകര്‍ത്ത് വരികളുടെ സൗധം നിര്‍മ്മിച്ചയാളാണ് പുനത്തിലും.  ലാളിത്യം കൊണ്ട് ഏവരുടേയും മനസ് കവര്‍ന്ന ഒരു എഴുത്തുകാരന്‍കൂടിയാണ് പുനത്തില്‍. വളരെ ചെറിയ വരികളില്‍കൂടി ഒരു കഥാപാത്രത്തെ മുഴുവനായി വായനാക്കാരുടെ മനസില്‍ ആഴത്തില്‍ വരച്ചിടാന്‍ അദ്ദേഹത്തിനായി. അപ്രിയ സത്യങ്ങള്‍ തുറന്ന് പറയാനും, എഴുതാനും പുനത്തില്‍ ഒരിക്കലും മടിച്ചില്ല അതു കൊണ്ട് തന്നെ ആകാംക്ഷയോടായണ് പുനത്തിലിന്റെ കൃതികള്‍ക്കും, വാക്കുകള്‍ക്കുമായി മലയാള സാഹിത്യ ലോകം കാത്തിരുന്നത്.

മാതൃഭൂമി ആഴ്ചപതിപ്പില്‍ അടിച്ച വന്ന കല്യാണ രാത്രി എന്ന കഥയിലൂടെയാണ് പുനത്തില്‍ സാഹിത്യ ലോകത്തേക്ക് എത്തുന്നത്. ബാലപംക്തിയ്ക്കായി അയച്ച കഥ അന്ന് ആഴ്ചപതിപ്പില്‍ മുതിര്‍ന്നവരുടെ പംക്തിയിലാണ് അച്ചടിച്ച് വന്നത്. എംടിയായിരുന്നു അന്ന് മാതൃഭൂമിയുടെ ആഴ്ച പതിപ്പ് കൈകാര്യം ചെയ്തിരുന്നത്. ജീവിതത്തിലും എഴുത്തിലും എന്റെ ഒരേ ഒരു ഗുരു എംടിയാണെന്ന് പുനത്തില്‍ പലയിടത്തും തുറന്ന് പറഞ്ഞിട്ടുണ്ട്.
പുനത്തിലിന്റെ കൃതികള്‍
മലമുകളിലെ അബ്ദുള്ള
നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊന്നിച്ച്)
അലിഗഢിലെ തടവുകാരൻ
സൂര്യൻ
കത്തി
സ്മാരകശിലകൾ
കലീഫ
മരുന്ന്
കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങൾ
ദുഃഖിതർക്കൊരു പൂമരം
സതി
മിനിക്കഥകൾ
തെറ്റുകൾ
നരബലി
കൃഷ്ണന്റെ രാധ
ആകാശത്തിനു മറുപുറം
എന്റെ അച്ഛനമ്മമാരുടെ ഓർമ്മയ്ക്ക്
കാലാൾപ്പടയുടെ വരവ്
അജ്ഞാതൻ
കാമപ്പൂക്കൾ
പാപിയുടെ കഷായം
ഡോക്ടർ അകത്തുണ്ട്
തിരഞ്ഞെടുത്ത കഥകൾ
കന്യാവനങ്ങൾ
നടപ്പാതകൾ
എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങൾ( ആത്മകഥാപരമായ രചന)
കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ
മേഘക്കുടകൾ
വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ
ക്ഷേത്രവിളക്കുകൾ
ക്യാമറക്കണ്ണുകൾ
ഭജനം പാടിയുറക്കിയ വിഗ്രഹങ്ങൾ
പുനത്തിലിന്റെ കഥകൾ
ഹനുമാൻ സേവ
അകമ്പടിക്കാരില്ലാതെ
കണ്ണാടി വീടുകൾ
കാണികളുടെ പാവകളി
തിരഞ്ഞെടുത്ത നോവലൈറ്റുകൾ
ജൂതന്മാരുടെ ശ്മശാനം
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകൾ
സംഘം
അഗ്നിക്കിനാവുകൾ
മുയലുകളുടെ നിലവിളി
പരലോകം
വിഭ്രമകാണ്ഡം – കഥായനം
കുറേ സ്ത്രീകൾ
പുനത്തിലിന്റെ നോവലുകൾ
വാക മരങ്ങള്‍

സ്മാരകശിലകള്‍ക്ക് 1978-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

punathil kunjabdulla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here