ഒരു കോടി ചെലവിൽ പുനത്തിലിന് സ്മാരകം

punathil new

പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് ജന്മനാടായ വടകരയില്‍ ഒരു കോടി രൂപ ചെലവില്‍ സ്മാരകം പണിയുമെന്ന് മന്ത്രി എ.കെ. ബാലന്‍. പുനത്തിലിന്റെ കൃതികളെ പൊതുസമൂഹത്തിനും പുതിയ തലമുറയ്ക്കും അനുഭവിക്കാനും ആസ്വദിക്കാനും പറ്റുന്ന തരത്തിലുള്ള സാംസ്‌കാരിക നിലയമാണ് സാംസ്‌കാരിക വകുപ്പിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സഹകരണത്തോടെ നിര്‍മ്മിക്കുകയെന്നും മന്ത്രി പറഞ്ഞു.

പുനത്തിലിന്റെ മകള്‍ നാസിമയുടെ ചേവരമ്പലത്തെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു മന്ത്രി. കോഴിക്കോട് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ ഐ.വി. ശശിയുടെ സ്മരണക്കായി സ്മാരകമൊരുക്കുന്ന കാര്യം മേയറുമായി സംസാരിച്ചതായും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top